മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിഷയത്തില്‍ അടിയന്തര ഇടപെടലുമായി ദേശീയ വനിത കമ്മിഷന്‍. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്നും കര്‍ശന നടപടി ഉടന്‍ വേണമെന്നും കാട്ടി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനു നോട്ടീസ് നല്‍കി. സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇന്ത്യന്‍ ശിക്ഷ നിയമം 294 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണ്.
അതേസമയം വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്‍റെ പകര്‍പ്പും സ്വീകരിച്ച നടപടിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഡല്‍ഹി വനിത കമ്മിഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. മെയ് ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡല്‍ഹി മെട്രോയില്‍ ഇരുന്നു കൊണ്ട് ഒരു പുരുഷന്‍ സ്വയംഭോഗം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതായും സംഭവം ഗൗരവമുള്ളതാണെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി.
വീഡിയോയില്‍ കാണുന്ന ആള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ‘ഡല്‍ഹി മെട്രോയില്‍ ഒരു പുരുഷന്‍ ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വൈറല്‍ വീഡിയോ കണ്ടു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ്. ഈ ലജ്ജാകരമായ പ്രവൃത്തിക്കെതിരെ സാധ്യമായ കര്‍ശനമായ നടപടി ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനും ഡല്‍ഹി മെട്രോയ്ക്കും ഞാന്‍ നോട്ടിസ് നല്‍കുന്നു’- സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്‌തു.
Came across a viral video where a man can be seen shamelessly masturbating in Delhi Metro. It is absolutely disgusting and sickening. I am issuing a notice to Delhi Police and Delhi Metro to ensure strictest possible action against this shameful act.
— Swati Maliwal (@SwatiJaiHind) April 28, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.