ഓഖലിപുരം ഇടനാഴിയുടെ മൂന്നാമത് അടിപ്പാത നിർമാണം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഓക്കലിപുരം സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായ മൂന്നാമത്തെ അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കുള്ള പ്രധാന പാതയുടെ താഴെയാണ് പ്രസ്തുത അടിപ്പാത നിർമിക്കുന്നത്.
ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഇവിടെ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചത്. റെയിൽവേയുടെ സിഗ്‌നലിങ് കേബിളുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കുന്നത് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നിർമാണം പൂർത്തിയായ 2 അടിപ്പാതകൾ കഴിഞ്ഞ വർഷം തുറന്നിരുന്നു. മജസ്റ്റിക് ഭാഗത്ത് നിന്ന് രാജാജി നഗർ ഭാഗത്തേയ്ക്കുള്ള ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാത നിർമിക്കുന്നത്.
ഓക്കലിപുരം സിഗ്‌നൽ രഹിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായാണ് 2014ൽ റെയിൽവേ പാതയ്ക്ക് മുകളിലായി നാല് വരി മേൽപാലവും നാല് വരി അടിപ്പാതയും നിർമിക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. മജസ്റ്റിക്കിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന ഓക്കലിപുരം ജംഗ്ഷൻ കാരണം ഗതാഗതക്കുരുക്കിന് പുറമേ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. നിലാവ് ഇവിടെ മഴവെള്ളം ഒഴുക്കി കളയാൻ പുതിയ ഓവുചാലുകളും നിർമിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
