13 വയസ് പൂർത്തിയായിട്ടില്ല; എ.എൻ.ഐയുടെ പേജിന് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റർ

ന്യൂഡൽഹി: വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ. 13 വയസ് പൂർത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ(ഏഷ്യൻ ന്യൂസ് ഇന്റർ നാഷനൽ) എ.എൻ.ഐക്ക് വിലക്ക് ഏർപ്പെടുത്തിയത്. എ.എൻ.ഐ എഡിറ്റർ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘7.6 മില്യൺ ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു’- സ്മിത കുറിച്ചു.
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും അത് എ.എൻ.ഐ പാലിക്കുന്നില്ലെന്നുമാണ് ട്വിറ്ററിന്‍റെ ആരോപണം. “ഒരു ട്വിറ്റർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന്, നിങ്ങൾക്ക് കുറഞ്ഞത് 13 വയസ് പൂർത്തിയായിരിക്കണം. ഈ പ്രായ നിബന്ധനകൾ നിങ്ങൾ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായി, അതിനാൽ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്‌തിരിക്കുന്നു, ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യപ്പെടും” എന്ന് ഇ-മെയിൽ സന്ദേശമാണ് എ.എൻ.ഐക്ക് ലഭിച്ചിരിക്കുന്നത്.
ദക്ഷിണേഷ്യയിലെ പ്രമുഖ മൾട്ടിമീഡിയ വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് ഇന്ത്യയിലും പുറത്തുമായി നൂറിലേറെ ബ്യൂറോകളാണ് ഉണ്ടായിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
