അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു; ദൗത്യം പൂർണവിജയം

ഏറെക്കാലം ചിന്നക്കനാൽ അടക്കി ഭരിച്ച അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. പുലർച്ചെ നാലുമണിയോടെയാണ് ആനയെ തുറന്നുവിട്ടത്. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്ക്ക് സമീപത്താണ് തുറന്നുവിട്ടത്. അതിനാൽ തന്നെ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ തുടങ്ങിയ പിടികൂടൽ ദൗത്യം വൈകിട്ട് ആറു മണിയോടെയാണ് പൂർത്തിയായത്. പ്രതികൂല കാലാവസ്ഥയെ മറികടന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയം കണ്ടത്. രാത്രി പത്തര മണിയോടെ മംഗളാദേവി ക്ഷേത്ര കവാടത്തില്‍ പത്തു മിനിട്ടോളം പൂജ നടത്തിയ ശേഷമാണ് വാഹന വ്യൂഹം വനമേഖലയിലേക്ക് കടന്നത്.
ദേഹത്ത് ഘടിപ്പിച്ച ജിപിഎസ് കോളര്‍ വഴി അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
