സ്ഥാനാർഥിത്വം പിന്‍വലിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു; കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ചാമരാജനഗര്‍ മണ്ഡലത്തില്‍ സ്ഥാനാർഥിത്വം പിന്‍വലിക്കാന്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന സ്വാമിക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ കര്‍ണാടക മന്ത്രി വി. സോമണ്ണയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് വി. സോമണ്ണയ്‌ക്കെതിരെ കേസെടുത്ത കാര്യം അറിയിച്ചത്. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നിലവില്‍ ബിജെപി എംഎല്‍എയും കര്‍ണാടക ഭവന, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയുമാണ് സോമണ്ണ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമരാജനഗറില്‍ നിന്നാണ് സോമണ്ണ മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ മത്സരിക്കുന്ന ജെഡിഎസ് സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന സ്വാമിയോട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സോമണ്ണ ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വാഹനവും പണവുമായിരുന്നു സോമണ്ണ വാഗ്ദാനം ചെയ്തത്.
ഇതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. സോമണ്ണയ്‌ക്കെതിരെ ഐപിസി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം ചാമരാജനഗറിലെ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ മീണയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
#KarnatakaElection2023 | EC has taken serious note of the matter in which an audio clip is circulated on social media wherein an attempt has been made by V. Somana, BJP candidate from Chamarajanagar to influence Mallikarjuna Swamy, JD(S) candidate from the same constituency to… pic.twitter.com/IDpxnrGrM3
— ANI (@ANI) April 30, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.