വാഗ്ദാനങ്ങളുടെ പെരുമഴയുമായി കോൺഗ്രസ്; പ്രഖ്യാപനം കള്ളമെന്ന് ബിജെപി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ നടത്തിയ പ്രഖ്യാപനത്തിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് ബിജെപി.
കഴിഞ്ഞ ദിവസം ബെള്ളാരിയിലെ പ്രചാരണ യോഗത്തില്‍ ഇവിടുത്തെ ജീന്‍സ് നിര്‍മിക്കുന്ന അപ്പാരല്‍ പാര്‍ക്കിനായി 5000 കോടി രൂപയാണ് രാഹുല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തുക വേദിയില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയോട് രാഹുലിന് ചോദിക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ ഉപയോഗിച്ചാണ് ബിജെപി പ്രചാരണം.
കോണ്‍ഗ്രസ് നല്‍കുന്നത് പൊളളയായ വാഗ്ദാനങ്ങളാണെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. സുര്‍ജേവാലയോട് രാഹുല്‍ ഗാന്ധി സംശയം ചോദിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് ബിജെപി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഇങ്ങനെയാണ് രാഹുലും കോണ്‍ഗ്രസും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഉറപ്പുകള്‍ നല്‍കുന്നത് എന്നാണ് ബിജെപിയുടെ തിരിച്ചടി. എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് പോലും ഇവര്‍ക്ക് ഒരു ധാരണയുമില്ലെന്നും എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ പരിഹസിച്ചു.
രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലുമൊക്കെ കോണ്‍ഗ്രസിന്റെ പരാജയപ്പെട്ട വാഗ്ദാനങ്ങള്‍ ആണ് ഇപ്പോള്‍ കര്‍ണാടകയിലും നല്‍കുന്നത്. ഈ വാഗ്ദാനങ്ങള്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഒരിക്കലും ഗൗരവത്തോടെ എടുക്കില്ലെന്നും ബെംഗളൂരു സൗത്ത് എംപി കൂടിയായ തേജസ്വി സൂര്യ പറഞ്ഞു.
അതേസമയം പറയുന്നതെല്ലാം വ്യാജമാണെന്ന് മാത്രമാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിലെ ഉറപ്പെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങളിലൂടെ കര്‍ണാടകയിലെ ജനങ്ങളുടെ അഭിമാനമാണ് രാഹുല്‍ ഇല്ലാതാക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉള്‍പ്പെടെ അഞ്ച് ഉറപ്പുകളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. വനിതാ ഗൃഹനാഥയ്ക്ക് 2000 രൂപ വീതവും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരിയും ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിലവില്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രചരണം കൊഴുപ്പിക്കുന്നത്.
Is it Jeans Park or Apparel Park. Is it 2000 crores or 4000 or 5000 crores.
😂😂😂😂
With .@RahulGandhi there can never be a dull moment. He is my favourite campaigner for .@BJP4India😂😂Alone he can get 20-30 seats for .@BJP4Karnataka #NoTelePrompter pic.twitter.com/YIdUb3ODnd
— Abhishek (@AbhishekSaket) April 29, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.