പ്രവർത്തനച്ചെലവ് വർധിക്കുന്നു; പ്ലാറ്റ്ഫോം ഫീസ് ഈടാക്കാനൊരുങ്ങി സ്വിഗ്ഗി

പ്രവർത്തനച്ചെലവ് വർധിച്ചതോടെ പുതിയ പരിഷ്കാരവുമായി സ്വിഗ്ഗി. ഇനിമുതൽ ഓരോ ഓർഡറിനൊപ്പം പ്ലാറ്റ്ഫോം ഫീസ് ആയി 2 രൂപ ഈടാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പ്ലാറ്റ്ഫോം ഫീസ് ഈടാക്കാൻ ഓർഡർ തുക പരിധിയുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. അതായത് എത്ര രൂപയുടെ ഓർഡർ ആണെങ്കിലും കമ്പനി രണ്ട് രൂപ ഈടാക്കും. കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ബാംഗ്ലൂരിലായിരിക്കും ആദ്യം ഈ പരിഷ്‌കാരം നിലവിൽവരിക. പതിയെ ഡൽഹി, മുംബൈ പോലുള്ള സ്ഥലങ്ങളിലേക്കും പ്ലാറ്റ്ഫോം ഫീ സംവിധാനം വ്യാപിപ്പിക്കും.
എന്നാൽ ഇ-കോമേഴ്‌സ് മേഖലയിലും മറ്റും പ്ലാറ്റഫോം ഫീ ഈടാക്കില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഭക്ഷണ ഓർഡറുകൾക്ക് മാത്രമായിരിക്കും ഈ സംവിധാനം നിലവിലുണ്ടാകുക. 2 രൂപ എന്നത് ചെറിയ തുകയായി തോന്നാമെങ്കിലും ദിവസേന 1.5 ദശലക്ഷത്തോളം ഓർഡറുകൾ വരുന്ന സ്വിഗ്ഗിക്ക് മൊത്തത്തിൽ നല്ല വരുമാനം ലഭിക്കും. ഈ വരുമാനം കൊണ്ട് പ്രവർത്തനച്ചിലവുകൾ സുഖമമായി നടത്തികൊണ്ട് പോകാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
