Follow the News Bengaluru channel on WhatsApp

സർക്കാരിന് നൽകാൻ ഇത്രയും പണമില്ല; കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി

ബെംഗളൂരു: കർണാടക സർക്കാരിന് നൽകാൻ ഇത്രയും തുക കൈവശമില്ലെന്ന് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനി. ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി അറിയിച്ചു.

ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. കരുതല്‍ തടങ്കലിലുള്ള ആള്‍ക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും മഅദനി പറഞ്ഞു.

ജാമ്യത്തില്‍ ഇളവു ലഭിച്ചതിന് പിന്നാലെയാണ് കേരളത്തിലേക്കറ പോകാനാന്‍ ചെയര്‍മാന്‍ മഅദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ സുരക്ഷയ്ക്കും പോലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ ആണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഇത് അംഗീകരിച്ച് കൊണ്ടാണ് സുപ്രീംകോടതി നടപടി.

അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം കുറയ്ക്കണമെന്നും മഅദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. സംഘം കേരളം സന്ദര്‍ശിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.