Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ്; മലയാളികളുടെ ട്രസ്റ്റിന്റെ പേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്യുകയും വ്യാജരേഖകള്‍ ചമച്ച് വിദ്യാഭ്യാസ വായ്പ എടുത്ത് തട്ടിപ്പ് നടത്തുകയും ചെയ്തതിന് മലയാളികള്‍ അംഗങ്ങളായ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ കേസ്. ബെംഗളൂരു തിരുമേനഹള്ളി ആസ്ഥാനമായ ദേവമാത ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ ലിജോ ജേക്കബ് ജോണ്‍, ശ്യാം കുമാര്‍, ഗൗരിശങ്കര്‍, അനുമോള്‍, ജോമല്‍ ജോസ്, നിഷ അനില്‍ എന്നിവര്‍ക്കെതിരെയാണ് കൊത്തന്നൂര്‍ പോലീസ് കേസെടുത്തത്. ബെംഗളൂരു ഹെഗ്‌ഡെ നഗറിലെ സ്വകാര്യ കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

വിദ്യാര്‍ഥികളുടെ പേരില്‍ കോഴ്‌സുകള്‍ക്കായി എടുത്ത വായ്പാ തുക കോളേജില്‍ അടച്ചിട്ടുണ്ടെന്നും പ്രവേശനം ശരിയാക്കിയിട്ടുണ്ടെന്നുമായിരുന്നു ഇവര്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വിശ്വസിപ്പിപ്പിച്ചിരുന്നത്. കോളേജിന് സമീപത്തെ കെട്ടിടത്തില്‍ ആറ് മാസം മുമ്പ് ക്ലാസുകള്‍ തുടങ്ങുകയും ചെയ്തു. ക്ലാസുകള്‍ കാര്യമായി നടന്നിരുന്നില്ല. ഇതിനിടെ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ട്രസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പോലീസിനെ സമീപിച്ചത്.

ബി.എസ്സി. നഴ്സിങ്, ജനറല്‍ നഴ്സിങ്, ലാബ് ടെക്നീഷ്യന്‍, ഏവിയേഷന്‍ കോഴ്സുകള്‍ക്ക് പ്രവേശനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 220-ഓളം വിദ്യാര്‍ഥികളില്‍ നിന്നും സംഘം പണം തട്ടിച്ചതായാണ് വിവരം. 140 ഓളം വിദ്യാര്‍ഥികളാണ് പരാതികളുമായി ഇതിനകം എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ പോലീസ് പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാംഗ്ലൂര്‍ കേരളസമാജം ഉള്‍പ്പെടെയുള്ള സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. കേസില്‍ ഒരാൾ അറസ്റ്റിലായതായി വിവരമുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.