സഞ്ചാരികളുടെ തിരക്ക്; ഊട്ടിയിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടിയുമായി പോലീസ്

അവധിക്കാലം ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്കു കാരണം ഊട്ടിയിൽ ഗതാഗതക്കുരുക്ക് വീണ്ടും വർധിച്ചു തുടങ്ങി. ഇതിനെ തുടർന്നു ഗതാഗത പരിഷ്കരണത്തിലൂടെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കിയതായി സിറ്റി പോലീസ് അറിയിച്ചു.

തിരക്കു കുറയ്ക്കുന്നതിനായി കൂടുതൽ പോലീസിനെ നഗര പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഊട്ടിയിൽ നിന്നു മൈസൂരു ഭാഗത്തേക്കു മടങ്ങുന്ന സഞ്ചാരികൾ തൊറപ്പള്ളി ചെക്ക് പോസ്റ്റിൽ രാത്രി കാല ഗതാഗത നിയന്ത്രണത്തിൽ കുരുങ്ങാതിരിക്കാനായുള്ള നടപടികൾ ആരംഭിച്ചു.

സഞ്ചാരികളുടെ തിരക്കിനെ തുടർന്ന് ഊട്ടി നഗരത്തിലേക്കു വലിയ വാഹനങ്ങൾക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചെറു വാഹനങ്ങൾക്കു മാത്രമാണ് നഗരത്തിൽ പ്രവേശന അനുമതിയുള്ളത്. കൂനൂർ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങൾ ആവിൻ മൈതാനത്തും, ഗൂഡല്ലൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ഫിംഗർ പോസ്റ്റ് ഭാഗത്തും പാർക്ക് ചെയ്യണം.

മേയ് 31 വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് വർധിച്ചതോടെ വാഹനാപകടങ്ങളും സ്ഥിര സംഭവമായി ഇവിടെ മാറുന്നുണ്ട്. കൊടും വളവുകളിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങൾ മറ്റു വാഹനങ്ങളിൽ ഇടിക്കുന്നതും ചുരത്തിൽ ടോപ്പ് ഗിയറിൽ ഇറങ്ങി ബ്രേക്ക് സംവിധാനം തകരാറിലായി വാഹനങ്ങൾ ഇടിച്ചു മറിയുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്.

അതേസമയം നാടുകാണി ചെക്ക് പോസ്റ്റിൽ പോലീസ് സഞ്ചാരികളുടെ വാഹനങ്ങളിൽ നടത്തുന്ന അനാവശ്യ പരിശോധന സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നിലവിൽ കനത്ത തിരക്കിൽ പോലും വാഹനങ്ങളിൽ നിന്നും ഡ്രൈവറെ ഇറക്കി പരിശോധിക്കുന്ന പ്രവണതയാണ് കാണുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.