രാജ്യത്തെ റെയിൽപാതകളിലൂടെയുള്ള വേഗത വർധിപ്പിക്കാനൊരുങ്ങി റെയിൽവേ

രാജ്യത്തെ റെയിൽപാതകളിലൂടെയുള്ള വേഗത വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ സുപ്രധാനമായ 53 ബ്രോഡ് ഗേജ് റൂട്ടുകളിലെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററാക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം ട്രെയിനിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായാണ് ഈ നീക്കം. ഇതോടെ ഗോൾഡൻ ക്വാഡ്രിലാറ്ററലും ഡയഗണൽ റൂട്ടുകളും ഒഴികെയുള്ള ബ്രോഡ്-ഗേജ് റൂട്ടുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഈ മാറ്റത്തോടെ ചരക്ക് ഗതാഗതത്തിന്റെ അടക്കം വേഗത വർധിക്കുമെന്നാണ് വിലയിരുത്തൽ. ദക്ഷിണ റെയിൽവേയിൽ, ചെന്നൈ എഗ്മോർ – മധുര, തിരുവനന്തപുരം സെൻട്രൽ – കോഴിക്കോട് എന്നീ പാതകളും 2024 മാർച്ചോടെ വേഗത നവീകരണത്തിനായി തിരഞ്ഞെടുത്ത ചില റൂട്ടുകളിൽ ഉൾപ്പെടുന്നുണ്ട്.
വിവിധ സോണുകളിലായി 53 റൂട്ടുകൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷം ഒടുക്കത്തോടെ 130 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജനറൽ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.
ആരക്കോണം – മൈസൂരു (436 കിലോമീറ്റർ ദൂരം), തിരുവനന്തപുരം സെൻ്റ്രൽ – കോഴിക്കോട് (400 കിലോമീറ്റർ ദൂരം), ചെന്നൈ എഗ്മോർ – മധുരൈ (496 കിലോമീറ്റർ ദൂരം), ജോലാർപേട്ട് ബെംഗളൂരു (148 കിലോമീറ്റർ ദൂരം), കണ്ണൂർ – കോഴിക്കോട് (89 കിലോമീറ്റർ ദൂരം), തിരുവനന്തപുരം – മധുരൈ (301 കിലോമീറ്റർ ദൂരം), ജോളാർപേട്ട് – കോയമ്പത്തൂർ (289 കിലോമീറ്റർ ദൂരം) എന്നിവയാണ് വേഗത കൂടുന്ന ദക്ഷിണ റെയിൽവേ റൂട്ടുകൾ.
പുതിയ മാറ്റങ്ങൾ വന്ദേ ഭാരത് ട്രെയിനുകളുടെ സമയം കുറയ്ക്കുന്നതിന് പുറമെ, ശതാബ്ദി എക്‌സ്‌പ്രസിനും മറ്റ് ട്രെയിനുകൾക്കും വേഗത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളേയും സഹായിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.