Follow the News Bengaluru channel on WhatsApp

ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ യുപി മോഡലിൽ നേരിടുമെന്ന് ബിജെപി സ്ഥാനാർഥി

ബെംഗളൂരു: ഹിന്ദുക്കൾക്കെതിരെയോ ഇന്ത്യയ്ക്കെതിരെയോ സംസാരിക്കുന്നവരെ യുപി മാതൃകയിൽ റോഡിൽ വെടിവെക്കുമെന്ന് കർണാടക ബിജെപി എം.എൽ.എയും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ ബസവനഗൗഡ പാട്ടീൽ യത്നൽ. വിജയപുരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സംസാരിക്കുമ്പോഴാണ് യത്നലിന്റെ വിവാദ പ്രസംഗം.

നിങ്ങൾ ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെക്കുറിച്ചോ പറഞ്ഞാൽ, റോഡിൽ തന്നെ വെടിവച്ചുകൊല്ലുമെന്നായിരുന്നു യത്നലിന്റെ പരാമർശം.

യുപി പോലീസ് കസ്റ്റഡിയിലായിരിക്കെ മൂന്ന് അക്രമികൾ കൊലപ്പെടുത്തിയ അതീഖ് അഹമ്മദിനെ കുറിച്ചും ഉത്തർപ്രദേശിൽ കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പരാമർശിക്കുന്നതിനിടെയാണ് യത്‌നൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ യോഗി ആദിത്യനാഥ് സർക്കാർ മോഡലിൽ ഭരണം കൊണ്ടുവരും. ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെ കുറിച്ചോ മോശമായി സംസാരിക്കുന്നവരെ അവരെ റോഡിൽ വെച്ച് തന്നെ എൻകൗണ്ടർ ചെയ്യും. ആരെയും ജയിലിലേക്ക് അയക്കില്ലെന്നും യത്‌നൽ പറഞ്ഞു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.