ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല്‍: മികച്ച നടിക്കുള്ള പുരസ്കാരം സുമാദേവിക്ക്

ഡല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം സുമാദേവിക്ക്. ജി.പ്രജേഷ്സെന്‍ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമണിലെ അഭിനയത്തിനാണ് സുമാദേവിക്ക് പുരസ്കാരം ലഭിച്ചത്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയില്‍ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്. തുരുത്തില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.
പതിനഞ്ചു വര്‍ഷത്തോളം സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഡ്യൂപ്പ് ആയി വേഷമിട്ട സുമാദേവി ആദ്യമായാണ് ഒരു സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നത്. നിര്‍മല്‍ കലിതാ സംവിദാനം ചെയ്താ ‘ബ്രോക്കന്‍ സോള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍മേനിയന്‍ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹിറ്റ് ചിത്രം
‘സീതാരാമം’ പ്രതേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി.
‘777 ചാര്‍ളി’ എന്ന ചിത്രത്തിലൂടെ കിരണ്‍രാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ ‘റ്റില്‍ ലവ് ഡു അസ് പാര്‍ട്ടിന്റെ’ സംവിധാകാന്‍ റാന്‍ ലീ ആണ് മികച്ച പുതുമുഖ സംവിധയകന്‍. ബംഗ്ളാദേശ് ചിത്രമായ ‘ദി സെവന്‍’ ആണ് മികച്ച തിരക്കഥാ അവാര്‍ഡ് ലഭിച്ച ചിത്രം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.