Follow the News Bengaluru channel on WhatsApp

മുസ്ലിം സംവരണം പുന:സ്ഥാപിക്കും, സൗജന്യ വൈദ്യുതി, ബജ്‌രംഗ് ദള്‍ നിരോധിക്കും; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പുറത്തിറക്കിയ പ്രകടന പത്രികയിലുളളത്. സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സംവരണ പരിധി ഉയര്‍ത്തും, ബജ്റംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകള്‍ നിരോധിക്കും, സൗജന്യ വൈദ്യുതി, വീട്ടമ്മമാര്‍ക്കും, ബിരുദധാരികള്‍ക്കും പ്രതിമാസ സഹായം എന്നിയാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങള്‍.

ഈ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രിസിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്നും ആകെ സംവരണം 70% ആയി ഉയര്‍ത്തുമെന്നും പത്രികയില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യെ നിരോധിച്ചതു പോലെ ബജ്‌രംഗ്ദളിനെയും നിരോധിക്കും. സമൂഹത്തില്‍ ശത്രുതയും വെറുപ്പം സൃഷ്ടിക്കുന്ന എല്ലാ സംഘടനകളും റദ്ദാക്കുമെന്നും പത്രികയില്‍ പറയുന്നു. ‘സര്‍വ ജനഗണ ശാന്തിയ തോട’ എന്ന പേരിലാണ് പത്രിക ഇറക്കിയിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ അന്യായ ജനവിരുദ്ധ നിയമനിര്‍മ്മാണങ്ങളും പൊളിച്ചെഴുതുമെന്നും പത്രികയില്‍ പറയുന്നു.

എല്ലാവര്‍ക്കൂം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, എല്ലാ കുടുംബത്തിലും ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ, എല്ലാ ബിപിഎല്‍ കുടുംബത്തിനും 10 കിലോ സൗജന്യ ഭക്ഷ്യധാന്യം, തൊഴില്‍ രഹിതരായ ബിദുരധാരികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മാസം 3,000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും റെഗുലര്‍ സര്‍ക്കാര്‍ ബസ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നീ ആറ് ഉറപ്പുകളും നല്‍കുന്നു. ഇവ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കി.

ബജ്റംഗ്ദള്‍, പിഎഫ്‌ഐ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉറച്ചതും നിര്‍ണ്ണായകവുമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക സെന്‍സസ് പുറത്ത് വിടും. എസ്സി-എസ്ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി.

അതേസമയം ബിജെപി പ്രകടന പത്രിക തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ബിജെപി അധികാരം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ ജനങ്ങൾക്ക് വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. ഗണേശ ചതുർത്ഥി, ഉഗാദി, ദീപാവലി ആഘോഷ വേളകളിലാണ് ഇത് ലഭിക്കുക. ഈ ആനുകൂല്യം ബിപിഎൽ കുടുംബങ്ങൾക്ക് ആണ് ലഭിക്കുക. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാലും പ്രതിമാസ റേഷൻ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന – സിരി ധന്യയും നൽകുന്ന ‘പോഷണ’ പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് 10 ലക്ഷം വീടുകൾ നിര്‍മ്മിച്ച്‌ നൽകുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 10നാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. കര്‍ണാടകയില്‍ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കി കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.