ശാസ്ത്ര വിദ്യാഭ്യാസവും, ശാസ്ത്രീയ മനോവൃത്തിയും; തിപ്പസാന്ദ്ര ഫ്രണ്ട്സ് അസ്സോസിയേഷൻ ചർച്ച സംഘടിപ്പിച്ചു

ബെംഗളൂരു : ശാസ്ത്രവും ചരിത്രവും ഒരു പോലെ തിരുത്തലുകള്‍ക്കും, തമസ്‌കരണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ യുക്ത്യാധിഷ്ഠിതമായ ശാസ്ത്ര പഠനവും വസ്തുനിഷ്ഠമായ ശാസ്ത്രീയ മനോവൃത്തിയും കൈവരിക്കേണ്ടത് പുരോഗമന രാഷ്ട്ര നിര്‍മ്മിതിക്ക് അനിവാര്യമെന്ന് തങ്കച്ചന്‍ പന്തളം. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസ്സോസിയേഷന്‍ പ്രതിമാസ ചര്‍ച്ചയില്‍ ‘ശാസ്ത്ര വിദ്യാഭ്യാസവും, ശാസ്ത്രീയ മനോവൃത്തിയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികളായും സമൂഹമായും ശാസ്ത്ര ബോധം കയ്യൊഴിയുന്നത് സാംസ്‌കാരികമായ പിന്‍മടക്കത്തിനു കാരണമാവുകയേ ഉള്ളൂ എന്നും, ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി വിശ്വാസികളെ കൂടി ബോധവല്‍ക്കരിച്ചു കൊണ്ടുള്ള സ്വതന്ത്ര ചിന്താപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

പ്രസിഡന്റ് പി.കെ. കേശവന്‍ നായരുടെ അധ്യക്ഷത വഹിച്ചു. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കല്പന പ്രദീപ്, നളിനി, ആര്‍.വി ആചാരി, സുദേവന്‍ പുത്തന്‍ചിറ, ഡോ. തൊടുപുഴ പത്മനാഭ്, മുഹമ്മദ് കുനിങ്ങാട്, ശാന്തന്‍ എലപ്പുള്ളി, ആര്‍.വി. പിള്ള, പ്രഹ്‌ളാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി പ്രദീപ് നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.