Follow the News Bengaluru channel on WhatsApp

കർണാടകയിൽ സർക്കാർ മാറിയാലും പബ്ലിക് പ്രോസിക്യുട്ടറെ മാറ്റരുത്; മഅദനി കേസിൽ എഎജി സുപ്രീം കോടതിയിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ ഭരണം മാറിയാലും, അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിലെ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ. കർണാടകയുടെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഖിൽ ഗോയൽ ആണ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ പ്രോസിക്യൂട്ടർ തീരുമാനിക്കേണ്ട ഈ ആവശ്യത്തിൽ ഉത്തരവിറക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ബസവരാജ് ബൊമ്മൈ സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലാണ് നിഖിൽ ഗോയൽ. കേരള യാത്രയ്ക്കുള്ള അകമ്പടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിച്ച ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെയാണ് പ്രോസിക്യൂട്ടറെ സംബന്ധിച്ച ആവശ്യം കർണാടക സർക്കാർ മുന്നോട്ടുവച്ചത്. നേരത്തെ കർണാടക ഭീകര വിരുദ്ധ സെല്ലിലെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമിത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നില്ല. സത്യവാങ്മൂലത്തിൽ ഉന്നയിക്കാത്ത വിഷയം എന്ന ആമുഖത്തോടെയാണ് നിഖിൽ ഗോയൽ വിഷയം സുപ്രീം കോടതിയിൽ അവതരിപ്പിച്ചത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഭരണം മാറിയാൽ അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിലെ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയേക്കും. അങ്ങനെ എങ്കിൽ വിചാരണ വൈകും. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന് ഉത്തരവിറക്കണമെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഈ ആവശ്യം അംഗീകരിക്കരുത് എന്ന് അബ്ദുൾ നാസർ മഅദനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, അഭിഭാഷകൻ ഹാരിസ് ബീരാനും സുപ്രീം കോടതിയോട് അഭ്യർഥിച്ചു. ഇത്തരം വിഷയങ്ങളിൽ പ്രോസിക്യുട്ടർ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യത്തിൽ ഉത്തരവിറക്കാൻ വിസമ്മതിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.