കർണാടക പോലീസിന്റെ നിബന്ധന പാലിക്കാൻ സാധിക്കില്ലെന്ന് മഅദനി

ബെംഗളൂരു: കര്‍ണാടക പോലീസിന്റെ നിബന്ധനകള്‍ പാലിക്കാൻ ആകില്ലെന്നും ഇങ്ങനെയൊരു കേരളയാത്ര അല്ല താൻ ആഗ്രഹിക്കുന്നതെന്നും പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി.
കേരളത്തിലേക്ക് പോകാൻ കർണാടക ആവശ്യപ്പെട്ട തുക നൽകാൻ നിരവധി പേര്‍ സാമ്പത്തികമായി സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും പാവങ്ങള്‍ പൈസ തന്നതുകൊണ്ട് മാത്രം നീതി നിഷേധത്തോട് സന്ധിയാവാന്‍ കഴിയില്ല.
അങ്ങനെ സന്ധിചേര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ അഭിമുഖീകരിക്കേണ്ട പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്നും മഅദനി അറിയിച്ചു. കേരളത്തില്‍ മദനിക്ക് സുരക്ഷയൊരുക്കാന്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ട ചെലവ് സുപ്രീംകോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം.
എന്ത് വിലകൊടുത്തും കേരളത്തിലേക്ക് എത്തണം എന്നാണ് പൊതുവികാരം. മഅദനിയെ സഹായിക്കാന്‍ ആളുകളുണ്ടാവും. എന്നാല്‍ നീതി നിഷേധം അനുഭവിക്കുന്ന, പട്ടിണി കിടക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കൊരാള്‍ക്കാണ് ഇത് സംഭവിക്കുന്നതെങ്കില്‍ സഹായിക്കാന്‍ ആരുമുണ്ടാകില്ല. ഈ നീതി നിഷേധത്തോട് സന്ധിയായാല്‍ നാളെ മറ്റൊരാളും ഇത് അനുഭവിക്കേണ്ടി വരും. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സന്നദ്ധനാവുന്നില്ല. ഇപ്പോള്‍ ഈ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്ക് പോകാന്‍ തയ്യാറാവുന്നില്ല. വരും ദിവസങ്ങളില്‍ വിധിക്കെതിരെ ആലോച്ചിച്ച് മുന്നോട്ട് പോകും. മരണം അഭിമുഖീകരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യാതെ മരിച്ചുവെന്ന് പറയാനാണ് ആഗ്രഹിക്കുന്നത് എന്നും മഅദനി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
രോഗശയ്യയിലുള്ള തന്റെ പിതാവിനെ കാണണമെന്ന് ആഗ്രഹമുണ്ട്. സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഹൗസ് അറസ്റ്റെന്നോ വീട്ടിന് പുറത്തേക്ക് ഇറങ്ങിക്കൂടെന്നോ നിബന്ധന വെച്ചിട്ടില്ല. കസ്റ്റഡിയിലിരിക്കെ ആദ്യം മകളുടെ വിവാഹത്തിന് ബെംഗളൂരു സിറ്റി വിട്ട് പോയപ്പോള്‍ എസ്‌കോര്‍ട്ട് ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞും എസ്‌കോര്‍ട്ടില്ലാതെ പോയിട്ടുണ്ട്. പിന്നീട് പല തവണ എസ്‌കോര്‍ട്ടോടുകൂടി കേരളത്തിലേക്ക് പോയപ്പോള്‍ ആരും അറുപത് ലക്ഷമോ അമ്പത് ലക്ഷമോ ചോദിച്ചിട്ടില്ല.
മകന്റെ വിവാഹത്തിന് പോകുമ്പോള്‍ ഇത്തരത്തില്‍ എസ്‌കോര്‍ട്ട് ആവശ്യത്തിന് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ നീതിയുടെ പക്ഷത്ത് നിന്നുള്ള മറുപടിയാണ് ലഭിച്ചത്. പോലീസിന് ശമ്പളം കൊടുക്കാന്‍ കര്‍ണാടക പോലീസിന്റെ ശമ്പള ദാതാവാണോയെന്ന തരത്തില്‍ ശക്തമായ ചോദ്യമായിരുന്നു സുപ്രീംകോടതി അന്ന് ഉന്നയിച്ചതെന്നും മഅദനി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.