Follow the News Bengaluru channel on WhatsApp

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി. മണികണ്ഠൻ ചുമതലയേറ്റു

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചുമതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് സേനാംഗങ്ങൾ എയർമാർഷലിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

കോട്ടയം സ്വദേശിയാണ്. കഴക്കൂട്ടം സൈനിക് സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവവിദ്യാർഥിയാണ്. 1986 ജൂൺ 7-ന് ഭാരതീയ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം വിവിധ തരം ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിംഗ് എയർക്രാഫ്റ്റുകളിലുമായി 5400 മണിക്കൂറിലധികം പറന്നിട്ടുണ്ട്. കൂടാതെ മികച്ച ഹെലികോപ്റ്റർ കോംബാറ്റ് ലീഡറും യോഗ്യത നേടിയ ഫ്ലയിംഗ് പരിശീലകനുമാണ്.

എയർ മാർഷൽ നാഷണൽ ഡിഫൻസ് അക്കാദമിയിലും ടാക്‌റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും പരിശീലന കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മുൻനിര ഹെലികോപ്റ്റർ യൂണിറ്റിന്റെയും രണ്ട് പ്രീമിയർ വ്യോമസേനാ കേന്ദ്രത്തിൻ്റെയും ചുമതല വഹിച്ചിട്ടുണ്ട്.

ഈസ്റ്റേൺ എയർ കമാൻഡിലെ എയർ ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന സീനിയർ എയർ സ്റ്റാഫ് ഓഫീസറായിരുന്നു എയർ മാർഷൽ ബി. മണികണ്ഠൻ. വിശിഷ്ട സേവനത്തിന് എയർമാർഷലിന് രാഷ്ട്രപതിയുടെ അതിവിശിഷ്‌ട് സേവാ മെഡൽ, വായുസേനാ മെഡൽ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.