കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പുകൾ കത്തിച്ച് ബജ്‌റംഗ് ദൾ

ബെംഗളൂരു: അധികാരത്തിലെത്തിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തിനെതിരെ പ്രതിഷേധം. ഡൽഹിയിലെയും കർണാടകയിലെ മംഗളൂരുവിലെയും കോൺഗ്രസ് ആസ്ഥാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ കോൺഗ്രസ് പാർട്ടി വാഗ്ദാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രകടന പത്രിക പ്രവര്‍ത്തകര്‍ കത്തിക്കുകയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബജ്‌റംഗ് ദൾ, പിഎഫ്ഐ പോലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമായിരിയ്ക്കും എന്ന് കർണാടക തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞിരുന്നു.
ആർഎസ്എസുമായി ബന്ധമുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ യുവജന വിഭാഗമാണ് ബജ്‌റംഗ് ദൾ. ബജ്‌റംഗ് ദൾ രാജ്യത്തിന്‍റെ അഭിമാനമാണെന്നും കർണാടക തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തിയ വിഎച്ച്പി നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ പിഎഫ്ഐ നിരോധിച്ചിരുന്നു. അതേസമയം, കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടനയും രംഗത്തെത്തി. കോണ്‍ഗ്രസ് ഒരു ദേശീയവാദ സംഘടനയെ അപകീർത്തിപ്പെടുത്തുകയാണ് എന്നും വിശ്വഹിന്ദു പരിഷത്ത് വിമർശിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും ജനാധിപത്യ രീതിയിൽ പാർട്ടിക്ക് മറുപടി നൽകുമെന്നും വിഎച്ച്പി ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.
#BreakingNews | Bajrang Dal is all set to conduct 'Hanuman Chalisa' programs across Karnataka to counter Congress' manifesto@harishupadhya share more details with @AnushaSoni23#KarnatakaElections2023 #BajrangDal #Congress #BJP pic.twitter.com/hBnBNEYNMx
— News18 (@CNNnews18) May 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.