കർണാടക കോൺഗ്രസ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ്; മരത്തിന് മുകളിൽ കണ്ടെത്തിയത് ഒരു കോടി

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് സ്ഥാനാർഥിയുടെ സഹോദരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മരത്തിന്റെ മുകളിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപ കണ്ടെത്തി. പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റായിയുടെ സഹോദരന്റെ വസതിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രമണ്യ റായിയുടെ വസതിയിലാണ് റെയ്ഡ് നടന്നത്. പെട്ടിയിലാക്കി വീടിന് പുറത്തുള്ള മരത്തിന്റെ ഇലകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായനികുതി വകുപ്പ് പണം കണ്ടെത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കർണാടകയിൽ പോലീസിന്റെയും ആദായനികുതി വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധനകൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതുവരെ വിവിധ പരിശോധനകളിൽ 110 കോടിയിലധികം രൂപ പിടിച്ചെടുത്തതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട്. 2346 കേസുകൾ രജിസ്റ്റർ ചെയ്തതായി കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു.
#mysore – Income tax department seized one crore rupees which hidden in Mango box on a tree.#IT sleuth raided the house of Subramania Rai in Mysore , he is brother of Puttur congress candidate Ashok Kumar Rai. IT officials continue their search and investigation.#ITRaid pic.twitter.com/iRA9cAfoRa
— Aatm Tripathi 🇮🇳 (@AatmTripathi) May 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.