Follow the News Bengaluru channel on WhatsApp

ലുലു ഗ്രൂപ്പിനെതിരായ വ്യാജ വാർത്താ ആരോപണം: ഷാജൻ സ്‌കറിയക്ക് ലക്‌നൗ കോടതിയുടെ സമൻസ്

ലഖ്നോ: പ്രമുഖ വ്യവസായി യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ ആരോപണങ്ങളുയർത്തിയ കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ പോർട്ടൽ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയിൽ ഹാജരാകാൻ സമൻസ്. ലഖ്നോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് സമൻസ് അയച്ചത്. ഷാജൻ സ്കറിയയെ കൂടാതെ മറുനാടൻ മലയാളി സി.ഇ.ഒ ആൻമേരി ജോർജ്, ഗ്രൂപ് എഡിറ്റർ എം.റിജു എന്നിവർക്കും കോടതി സമൻസയച്ചു.

ജൂൺ ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരാകണം. ലഖ്നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് സമൻസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മുഖേന സമ്മൻസ് ഷാജൻ സ്‌കറിയ കൈപ്പറ്റാൻ കോടതി നിർദേശിച്ചു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ്‌ ഡയറക്‌ടർക്ക് വേണ്ടി ഹാജരായത്. മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്‌ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്‌തത്.

ഈ രണ്ട് വീഡിയോകളിലും യൂസഫ് അലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ ഷാജൻ സ്‌കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് ആരോപിച്ച് നൽകിയ കേസിലാണ് സമൻസ്. ഷാജൻ സ്‌കറിയ ചെയ്‌ത വീഡിയോയിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചത്. 

നോട്ട് അസാധുവാക്കലിനു ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എൻ.വൈ ഏഷ്യ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8,300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് വിഡിയോവിലെ ആരോപണം. യൂസുഫ് അലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഡയറക്ടർ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വിഡിയോവിൽ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.