ബിയർ ബോട്ടിലുമായി പോയ ട്രക്ക് മറിഞ്ഞു; ഓടിക്കൂടിയ നാട്ടുകാർ കുപ്പിയുമായി കടന്നു, വീഡിയോ വൈറൽ

ബിയര്‍ ബോട്ടിലുകളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ബിയര്‍ കുപ്പികള്‍ കൈക്കലാക്കി കടന്നു. ഇതിന്റെ വീഡിയോ സഹിതം ട്വിറ്ററിൽ വൈറൽ ആണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ബന്ദരപ്പള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത്.
പോലീസ് ജെസിബിയുമായി എത്തി റോഡ് വൃത്തിയാക്കുന്നതിനിടെ സംഭവം കണ്ടുനിന്നവര്‍ ബിയര്‍ കുപ്പികളുമായി കടന്നുകളയുകയായിരുന്നു. ചിലര്‍ ഒന്നും രണ്ടും കുപ്പികളുമായാണ് കടന്നത്. പോലീസിന് നിസഹായകരായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അപകടത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രക്ക് ബന്ദരപ്പള്ളിയിലെ മേല്‍പ്പാലത്തിലെത്തിയതോടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ ട്രക്ക് മറിയുകയും ബിയര്‍ കുപ്പികള്‍ റോഡിലേക്ക് വീഴുകയുമായിരുന്നു. നിലത്തുവീണ ബിയര്‍ കുപ്പികളില്‍ പലതും പൊട്ടി.
Watch the frenzy on road when a truck carrying cartons of beer tipped over. #happyhours #beertruck #Tamilnadu #Video pic.twitter.com/Il28fGlmso
— IndiaToday (@IndiaToday) May 2, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.