Follow News Bengaluru on Google news

നിയമസഭാ തിരഞ്ഞെടുപ്പ്; ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനവ്

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനവ്. 2018നെ അപേക്ഷിച്ച് കോൺഗ്രസ്, ബിജെപി, ജെഡിഎസ് സ്ഥാനാർഥികളിൽ ക്രിമിനൽ കേസുളളവർ വർധിച്ചതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം, തുടങ്ങിയവയും റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട്. 2018ൽ ബിജെപി സ്ഥാനാർഥികളിൽ 83 പേരാണ് ക്രിമിനിൽ കേസുകളിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ 96 പേരായി ഉയർന്നു. കോൺഗ്രസിൽ 59 ആയിരുന്നത് 122 ആയി ഉയർന്നു. ജെഡിഎസിൽ 41 ആയിരുന്നത് 70 ആയും ഉയർന്നു. ആകെയുളള 224 മണ്ഡലങ്ങളിൽ 111 എണ്ണം ‘റെഡ് അലർട്ട്’ മണ്ഡലമാണെന്നും റിപ്പോർട്ടിലുണ്ട്.

ഈ മണ്ഡലങ്ങളിൽ മൂന്നോ അതിലധികമോ സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. 2018ൽ 56 മണ്ഡലങ്ങൾ മാത്രമാണ് റെഡ് അലർട്ട് പട്ടികയിൽ ഉണ്ടായിരുന്നത്.

റിപ്പോർട്ട് പ്രകാരം കൊലക്കേസിൽ ഉൾപ്പെട്ടവർ എട്ടും വധശ്രമക്കേസ് നേരിടുന്നവർ 35 സ്ഥാനാർഥികളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 49 പേരും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇതിൽ ഒന്ന് ബലാത്സംഗ കേസുമാണ്.

അതേസമയം സ്ഥാനാർഥികളുടെ ശരാശരി സ്വത്ത് മൂല്യത്തിൽ കോൺഗ്രസാണ് മുന്നിൽ. കോൺഗ്രസിലെയും ബിജെപിയിലെയും 96 ശതമാനത്തോളം സ്ഥാനാർഥികളും കോടിപതികളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.