ജന്തർ മന്തറിൽ സംഘർഷം; ഗുസ്തി താരങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടി, ഗുസ്തി താരങ്ങള്‍ക്ക് പരുക്ക്

ന്യൂഡൽഹി: ജന്തർ മന്തറിൽ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പോലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. സമരക്കാരെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരുക്കേറ്റു. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതിയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുസ്തി താരങ്ങൾക്ക് കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. മദ്യപിച്ച പോലീസുകാരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. അതേസമയം സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ സമര പന്തലില്‍ കിടക്കകള്‍ കൊണ്ടുവന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിവസത്തിലാണ്. ഇതിനിടെയാണ് ഡൽഹി പോലീസുമായുള്ള ഏറ്റുമുട്ടൽ. സമരത്തില്‍ ജനങ്ങളുടെ പിന്തുണ വേണം എന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. രാജ്യം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കണമെന്നും അവർ പറഞ്ഞു.
പോലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ സമരക്കാർ ആരോപണം ഉയർത്തിയിരുന്നു. നിലവിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ ഉന്നത പോലീസുകാരടക്കം സ്ഥലത്തുണ്ട്. കൂടുതൽ പോലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മദ്യപിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.
Scuffle breaks out between Delhi Police and the wrestlers at Delhi's Jantar Mantar. Wrestlers claim they were abused and assaulted by the police officials. #WrestlersProtest pic.twitter.com/b2cqCbbz3n
— The Quint (@TheQuint) May 3, 2023
जो पकड़ना जाना चाहिए उसे छोड़कर बाकी सब पकड़ा जाएगा..
दिल्ली विश्वविद्यालय में..पहलवानों के समर्थन में मार्च निकाल रही छात्राओं को पुलिस ने पकड़ लिया..पूरी रिपोर्ट के लिए लिंक पर क्लिक करिए..@Phogat_Vinesh @SakshiMalik @BajrangPunia #JantarMantar https://t.co/Jepeyyzqc8 pic.twitter.com/9auO7SSive— Pragya Mishra (@PragyaLive) May 3, 2023
Jantar Mantar Breaking:
Protesting Wrestlers claiming they have been manhandled their. Their team members has sustained physical injury — claim wrestlers protesting at Jantar Mantar.#WrestlersProtest #JantarMantar #DelhiPolice pic.twitter.com/CmaB8pJmNn
— Mahua Moitra Fans (@MahuaMoitraFans) May 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.