സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം: കെ. സുധാകരൻ

ബെംഗളൂരു: നമ്മുടെ പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. സുധാകരന്‍. യുഡിഎഫ് കര്‍ണാടക ബെംഗളൂരുവില്‍ സംഘടിപ്പിച്ച ബിടിഎം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കര്‍ണാടക ചെയര്‍മാന്‍ അഡ്വ. സത്യന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി രാമലിംഗറെഡി മറുപടി പ്രസംഗം നടത്തി. മുന്‍ കോര്‍പറേറ്റര്‍മാരായ മഞ്ജുനാഥ് റെഡ്ഡി, ജി മഞ്ജുനാഥ്, കണ്‍വീനര്‍ എം. കെ. നൗഷാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദിഖ് തങ്ങള്‍, എംപിസിസി സെക്രട്ടറി ജോജോ തോമസ്, വിദ്യാ ബാലന്‍, ജെയ്‌സണ്‍ ലൂക്കോസ്, ഷംസുദീന്‍ കൂടാളി, സദുക്കത്തുള്ള, വി.ടി. തോമസ്, വിനു തോമസ്, മെറ്റി ഗ്രേസ്, അടൂര്‍ രാധാകൃഷ്ണന്‍, സുമോജ് മാത്യു, ജോഷി കരിങ്ങോഴക്കല്‍ എന്നിവര്‍ സംസാരിച്ചു. യുഡിഎഫ് കര്‍ണാടകയുടെ വിവിധ പ്രചാരണപരിപാടികളിലായി 6 മണ്ഡലങ്ങളിലാണ് കെപിസിസി പ്രസിഡണ്ട് പങ്കെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.