കൂടത്തായി കൂട്ടക്കൊലക്കേസ്: പ്രദേശിക സിപിഎം നേതാവ് കൂറുമാറി

കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസില്‍ ആദ്യ കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങല്‍ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീണ്‍ കുമാറാണ് കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീണ്‍. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
ജോളിയുടെ ഭര്‍ത്താവ് റോയിയുടെ പിതാവിന്റെ പേരിലുള്ള സ്വത്ത് ജോളി വ്യാജ വില്‍പ്പത്രം തയ്യാറാക്കിയ തട്ടിയെടുത്തുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുന്ദമംഗത്ത് വച്ച് രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രത്തില്‍ സാക്ഷിയായി ഒപ്പുവച്ചിരുന്നത് മനോജ്കുമാര്‍ ആയിരുന്നു. ഇരുവരേയും 2019 നവംബറില്‍ കുന്ദമംഗലത്ത് കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ സമയം തയ്യാറാക്കിയ മഹസറില്‍ സാക്ഷിയായി ഒപ്പിട്ടയാളാണ് പ്രവീണ്‍ കുമാര്‍.
എന്നാല്‍ താന്‍ മഹസറില്‍ ഒപ്പിട്ടിട്ടില്ലെന്നാണ് പ്രവീണ്‍ കുമാറിന്റെ മൊഴി. പോലീസിനെയും പ്രോസിക്യൂഷനേയും ഒരേസമയം വെട്ടിയാക്കുന്നതാണ് പ്രവീണ്‍കുമാറിന്റെ നിലപാട്. താനും മനോജ് കുമാറും സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും 15 വര്‍ഷമായി അറിയാമെന്നും പ്രവീണ്‍ കോടതിയെ അറിയിച്ചു. ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കം 46 പേരെയാണ് പ്രത്യേക കോടതി ഇന്ന് വിസ്തരിച്ചത്. ഇതില്‍ പ്രവീണ്‍ കുമാര്‍ മാത്രമാണ് കൂറുമാറിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
