കമുകറ സംഗീത പുരസ്‌കാരം എം.ജി ശ്രീകുമാറിന്

പ്രശസ്ത സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം ഗായകന്‍ എം.ജി ശ്രീകുമാറിന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 20 ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍വച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും.പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ചെയർമാനായ ജൂറിയാണ് എം.ജി.ശ്രീകുമാറിനെ അവാർഡിനായി തിരഞ്ഞെടുത്തത്. അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് ’ആവണിപ്പൊന്നൂഞ്ഞാൽ’ എന്ന പേരിൽ കമുകറ പുരുഷോത്തമനും എം.ജി.ശ്രീകുമാറും പാടിയ ഗാനങ്ങൾ പ്രശസ്ത ഗായകർ അവതരിപ്പിക്കും.
1983 ല്‍ കൂലി എന്ന സിനിമയിലൂടെ ചലച്ചിത്രഗാനാലാപരംഗത്തേക്ക് വന്ന എം.ജി ശ്രീകുമാര്‍ നാല് ദശാബ്ദത്തിലേറെയായി സംഗീതരംഗത്ത് നിറസാന്നിധ്യമാണ്. മലയാളത്തിന് പുറമേ വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ എം.ജി ശ്രീകുമാര്‍ ആലപിച്ചു. രണ്ട് തവണ ദേശീയ അവാര്‍ഡും മൂന്ന് തവണ സംസ്ഥാന അവാര്‍ഡും ലഭിച്ചു, ഗായകന്‍, സംഗീത സംവിധായകന്‍, റിയാലിറ്റി ഷോകളിലെ വിധികര്‍ത്താന് എന്ന് തുടങ്ങി നിരവധി റോളുകളില്‍ സംഗീത രംഗത്ത് സജീവമാണ് എം.ജി ശ്രീകുമാര്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.