പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

ചെന്നെെ: പ്രശസ്‌ത മൃദംഗ വിദ്വാൻ കാരെെക്കുടി മണി (77) അന്തരിച്ചു. ചെന്നെെയിൽ വച്ചായിരുന്നു അന്ത്യം. അവിവാഹിതനാണ്. അരനൂറ്റാണ്ടിലേറെയായി കർണാടിക് സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു കാരെെക്കുടി മണി. മൃദംഗ വായനയിൽ അദ്ദേഹം സ്വന്തമായ ശെെലി രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യന്മാരാണ് കാരെെക്കുടി മണിയ്ക്ക് ഉള്ളത്.
1945 സെപ്‌തംബർ 11ന് കാരെെക്കുടിയിൽ സംഗീതജ്ഞനായ ടി രാമനാഥ് അയ്യരുടെയും പട്ടമ്മാളിന്റയും മകനായി ജനിച്ചു. മുൻ രാഷ്ട്രപതി ഡോ രാധാകൃഷ്ണന്റെ പക്കൽ നിന്നും ദേശീയ പുരസ്കാരം വാങ്ങുമ്പോൾ കാരെെക്കുടി മണിയുടെ പ്രായം 18ആയിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998ല്‍ കാരൈക്കുടി മണിക്ക് ലഭിച്ചു.
എം എസ് സുബ്ബലക്ഷി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി കെ പട്ടമ്മാൾ, എം എൽ വസന്തകുമാരി, മധുര സോമു, ടി എം ത്യാഗരാജൻ, ഡി കെ ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി എം കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും കാരെെക്കുടി മണി മൃദംഗം വായിച്ചിട്ടുണ്ട്. ലയമണി ലയം എന്ന പേരിൽ ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
