സിനിമ നല്ലതാണോയെന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ; ദി കേരളാ സ്റ്റോറി റിലീസിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

ദി കേരളാ സ്റ്റോറിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേരളാ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദേശിച്ചു. സെൻസർ ബോർഡാണ് സിനിമ പുറത്തിറക്കാൻ അനുവാദം നൽകിയത്. കേരളാ ഹൈക്കോടതി റിലീസ് സ്‌റ്റേ ചെയ്യാൻ തയ്യാറായില്ല. ഹർജി പരിഗണിക്കില്ലെന്ന് ഇന്നലെ തന്നെ അറിയിച്ചതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. “ഹർജി പരിഗണിക്കാൻ കഴിയില്ല, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സിനിമയ്ക്ക് അനുമതി നൽകി. കേരള ഹൈക്കോടതി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ഞങ്ങൾ ഇന്നലെ ഹർജി നിരസിക്കുകയും ചെയ്തു. ഈ മൂന്ന് ഘട്ടങ്ങൾക്ക് ശേഷവും വീണ്ടും കേസ് പരിഗണിക്കുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

റിലീസാകുന്ന തീയതിക്ക് മുമ്പ് തന്നെ അടിയന്തര വാദം കേൾക്കണമെന്ന് സുപ്രീം കോടതി കേരളാ ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് വാദം കേൾക്കാൻ ഒരു ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതായി ഹർജിക്കാരനായ ഹുസേഫ അഹമ്മദ് സുപ്രീം കോടതി അറിയിച്ചു. എന്നാൽ സുപ്രീം കോടതി ഈ വാദം തള്ളി.

സിനിമയിൽ അഭിനേതാക്കളുടെയും നിർമാതാക്കളുടെയും അധ്വാനമുണ്ട്. നിരോധിക്കണമെന്ന് പറയുമ്പോൾ അതിനെ കുറിച്ചൊക്കെ ചിന്തിക്കണം. സിനിമ എങ്ങനെയുള്ളതാണെന്ന് റിലീസിന് ശേഷം പ്രേക്ഷകർ വിലയിരുത്തുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്ഐഎസ്) ചേരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെക്കുറിച്ചുള്ള ഹിന്ദി ചിത്രമാണ് ദി കേരള സ്റ്റോറി. നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. വ്യാജ വിവരങ്ങളും വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അജണ്ടയും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ സിനിമയാണെന്നാണ് ദി കേരള സ്റ്റോറിക്കെതിരെയുള്ള പ്രധാന ആരോപണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.