Follow the News Bengaluru channel on WhatsApp

നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് ജനവിധി തേടുന്നത് മൂന്ന് മലയാളികൾ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പ്രമുഖ പാർട്ടികൾക്കായി ജനവിധി തേടുന്നത് മൂന്ന് മലയാളികൾ. കോൺഗ്രസ് സ്ഥാനാർഥികളായ കെ.ജെ.ജോർജും എൻ.എ. ഹാരിസും ആം ആദ്മി പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന കെ. മത്തായിയുമാണ് കേരളത്തിൽ നിന്നെത്തി കർണാടക രാഷ്ട്രീയത്തിൽ വേരുറപ്പിച്ച മൂന്ന് മലയാളികൾ.

ബെംഗളൂരുവിലെ മണ്ഡലങ്ങളായ ശാന്തി നഗറിലും സർവജ്ഞ നഗറിലുമാണ് ഇവർ ജനവിധി തേടുന്നത്. 2008 മുതൽ എൻ.എ. ഹാരിസിനെ തുണച്ചുപോരുന്ന മണ്ഡലമാണ് ശാന്തി നഗർ. കാസർകോടുനിന്നും ശിവമോഗയിലെ ഭദ്രാവതിയിലേക്കു വ്യാപാര ആവശ്യാർഥം കുടിയേറിയ കുടുംബമാണ് എൻ.എ. ഹാരിസിന്റേത്. നാലപ്പാട് ബിസിനസ്സ് ഗ്രൂപ്പിന്റെ സാരഥി കൂടിയാണ് ഇദ്ദേഹം.

വികസന കാഴ്ചപ്പാടുകൾക്കൊപ്പം ബി.ജെ.പിയെ കർണാടകയിൽനിന്ന് തുരത്താനുള്ള സഹായവും എൻ.എ. ഹാരിസ് പ്രചാരണത്തിലൂടനീളം അഭ്യർഥിക്കുന്നുണ്ട്. ജനങ്ങൾക്ക് ഒറ്റക്കെട്ടായി ജീവിക്കാൻ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരണമെന്നും ഇത്തവണ കർണാടകത്തിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്നും എൻ.എ. ഹാരിസ് പറഞ്ഞു.

അതേസമയം ശാന്തിനഗറിൽ എൻ.എ. ഹാരിസിന്റെ എതിർ സ്ഥാനാർഥിയാണ് മലയാളിയായ കെ. മത്തായി. കോട്ടയം പുതുപ്പള്ളിയിൽ നിന്നാണ് മത്തായിയുടെ കുടുംബം കർണാടകയിൽ എത്തിയത്. ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നേടിയതുമെല്ലാം കർണാടകയിൽ. കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന കെ.മത്തായി ജോലിയിൽ നിന്ന് വിരമിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. പതിനഞ്ച് വർഷമായി മണ്ഡലം ഭരിക്കുന്ന എം.എൽ.എയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ എടുത്ത് കാണിച്ചും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പെന്ന വാഗ്ദാനവുമായാണ് കെ. മത്തായി വോട്ടഭ്യർഥിക്കുന്നത്. ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മറ്റ് പാർട്ടികൾ നടത്തുന്ന അഴിമതികൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇതിൽനിന്ന് വേറിട്ട് നിൽക്കുന്നതിലാണ് ആം ആദ്മി പാർട്ടിയിലേക്ക് എത്തിയത് എന്നും മത്തായി പറയുന്നു.

സർവജ്ഞ നഗറിലാണ് മറ്റൊരു മലയാളിയായ കെ.ജെ. ജോർജ് ജനവിധി തേടുന്നത്. കോട്ടയത്തെ ചിങ്ങവനത്തുനിന്നും കുടകിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് കെ.ജെ. ജോർജ്. ഇരുപതാം വയസിൽ യൂത്ത് കോൺഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം കർണാടക ആഭ്യന്തര മന്ത്രി പദവി വരെ കൈകാര്യം ചെയ്ത കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ്. സർവജ്ഞനഗറിൽ നിന്ന് അദ്ദേഹം ജനവിധി തേടുന്നത് ഇത് ആറാം തവണയാണ്.

സാധാരണക്കാരന്റെ അടിസ്ഥാന സൗകര്യ വികസനവും നഗരവികനവുമാണ് കെ.ജെ. ജോർജ് ലക്ഷ്യമിടുന്നത്. ഒപ്പം ബി.ജെ.പി. മുക്ത കർണാടകയെന്ന പ്രചാരണവും ശക്തം. ജനങ്ങൾക്ക് ഭിന്നിപ്പിക്കപ്പെടാതിരിക്കാൻ കോൺഗ്രസ് അധികാരത്തിൽ എത്തണമെന്നും അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മംഗളുരു മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു. ടി. ഖാദറും പാതി മലയാളിയാണ്. കാസർകോടുള്ള ഉപ്പളയിൽ നിന്നുള്ള ഖാദർ കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയാണ് ജനപിന്തുണ നേടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.