വാസന്തി മഠത്തില്‍ വീണ്ടും മന്ത്രവാദം; മന്ത്രവാദിനിയുടെ വീട്ടില്‍ പൂട്ടിയിട്ട കുടുംബത്തെ മോചിപ്പിച്ചു

മലയാലപ്പുഴ വാസന്തിമഠത്തില്‍ വീണ്ടും മന്ത്രവാദമെന്ന് പരാതി. മഠത്തില്‍ പൂട്ടിയിട്ടിരുന്ന പത്തനാപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് മോചിപ്പിച്ചു. വാസന്തിമഠം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
മലയാലപ്പുഴ വാസന്തി മഠത്തിലെ മന്ത്രവാദിനി ശോഭനയാണ് പെണ്‍കുട്ടിയേയും അമ്മയേയും മുത്തശ്ശിയേയും പൂട്ടിയിട്ടത്. പത്ത് ദിവസത്തോളമാണ് ഇവര്‍ പുറംലോകം കാണാതെ കിടന്നത്.
പത്തനാപുരം സ്വദേശി ശുഭ (34), പ്രായപൂര്‍ത്തിയാകാത്ത മകള്‍, ശുഭയുടെ ഭര്‍തൃമാതാവ് എസ്തര്‍ എന്നിവരെയാണ് മലയാലപ്പുഴയിലെ വാസന്തിമഠമെന്ന ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ നിന്ന് മോചിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പത്തനാപുരം സ്വദേശികള്‍ ഇവിടെ പൂജകള്‍ നടത്താനെത്തിയത്. എന്നാല്‍, പൂജ കഴിഞ്ഞശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നല്‍കാത്തതിനാല്‍ ഇവരെ ശോഭന മഠത്തിനുള്ളില്‍ പൂട്ടിയിട്ടെന്നാണ് വിവരം.
വാസന്തിമഠത്തിലെ വാസന്തിയമ്മയുടെ ബാധയൊഴിപ്പിക്കല്‍ വളരെ കുപ്രസിദ്ധമാണ്. ബാധയൊഴിപ്പിക്കാന്‍ കൊണ്ടുവരുന്ന കുട്ടികളെയും സ്ത്രീകളെയും വിവസ്ത്രരാക്കി നിലത്ത് മലര്‍ത്തി കിടത്തും. അവരുടെ രഹസ്യ ഭാഗങ്ങളില്‍ ചവിട്ടി നിന്നുകൊണ്ട് തെറിയഭിഷേകം നടത്തും. ഇതോടെ, ദേഹത്ത് കൂടിയ ബാധ ഇറങ്ങിയോടും എന്നാണ് ഇവര്‍, തന്നെ കാണാനെത്തുന്നവരെ വിശ്വസിപ്പിച്ചിരുന്നത്.
വിശ്വാസികള്‍ക്ക് ഇവരെ വലിയ കാര്യമാണ്. എന്നാല്‍ നാട്ടുകാര്‍ക്ക് അങ്ങനെയല്ല ഏത് നേരവും തെറിവിളി കേട്ട് സ്വന്തം വീട്ടില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവരുടെ വീടിനടുത്ത് ഉള്ളവരുടേത്. ശോഭന തിലക് പിന്നീട് വാസന്തിയമ്മ ആവുകയായിരുന്നു. നാട്ടുകാരുമായി ഇവര്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പാണ് ശോഭന തിലക് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മെഴുവേലിയില്‍ താമസത്തിനെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.