Follow the News Bengaluru channel on WhatsApp

സഹതാപ വോട്ട് ലക്ഷ്യം; ജെഡിഎസ് സ്ഥാനാർഥി വ്യാജ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതായി ആരോപണം

ബെംഗളൂരു: തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ അനുകമ്പ കിട്ടാൻ വ്യാജ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതായി ജെ.ഡി.എസ്. സ്ഥാനാർഥിക്കെതിരെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യെലഹങ്കയിലെ ജെ.ഡി.എസ്. സ്ഥാനാർഥി മുനിഗൗഡയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

താൻ മണ്ഡലത്തിൽ നിന്ന് മാറിനിൽക്കാമെന്നും ബിജെപി സ്ഥാനാർഥി എസ്.ആർ. വിശ്വനാഥിന്റെ ആളുകൾ തന്നെ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിക്കണമെന്നുമാണ് മുനിഗൗഡ വീഡിയോയിൽ പറയുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ എസ്.ആർ. വിശ്വനാഥ് രാജനുകുണ്ഡെ പോലീസിൽ പരാതി നൽകി.

തന്നെ അപകീർത്തിപ്പെടുത്താനും കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ച മുനിഗൗഡയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ വിശ്വനാഥ് പറഞ്ഞു. മുനിഗൗഡയും അദ്ദേഹത്തിന്റെ അടുത്ത അനുയായിയും മറ്റൊരാളുമാണ് വീഡിയോയിലുള്ളത്. മേയ് അഞ്ചിന് വ്യാജ തട്ടിക്കൊണ്ടുപോകൽ നടപ്പാക്കാൻ പദ്ധതിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അന്നുമുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥാനാർഥി നഗരത്തിന് പുറത്തെ ഫാം ഹൗസിലേക്ക് മാറും. ഏഴിന് ജെ.ഡി.എസ്. സംഘടിപ്പിക്കുന്ന പ്രചാരണപരിപാടിയിൽ ഭാര്യയും സഹോദരനും പങ്കെടുക്കുന്നതോടെ മണ്ഡലത്തിൽ മുനിഗൗഡയ്ക്കനുകൂലമായ സഹതാപ തരംഗമുണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു.

അതേസമയം, ആരാണ് വീഡിയോ പുറത്തുവിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. മുനിഗൗഡയ്ക്കെതിരേയുള്ള വ്യാജ വീഡിയോയാണിതെന്നാണ് ജെ.ഡി.എസ്. പ്രവർത്തകരുടെ ആരോപണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.