ബാങ്ക് തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയര്‍വെയ്സ് ഓഫീസുകളിലും സിബിഐ പരിശോധന. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഉറവിടങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയര്‍വേസിന്റെ മുംബൈ ഓഫീസ് ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങളിലാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റെയ്ഡ് നടത്തിയത്. ഗോയലിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ അനിത, മുന്‍ എയര്‍ലൈന്‍ ഡയറക്ടര്‍ ഗൗരംഗ് ആനന്ദ് ഷെട്ടി എന്നിവരുടെ വസതിയിലും ഓഫീസിലും പരിശോധന നടന്നു.
കാനറ ബാങ്കിന്റെ പരാതിയില്‍ ബാങ്ക് തട്ടിപ്പിന് ഗോയല്‍, ഭാര്യ അനിത, മുന്‍ ഡയറക്ടര്‍ ഗൗരംഗ് ആനന്ദ ഷെട്ടി, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണ ഏജന്‍സി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തികള്‍ പണം വകമാറ്റി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം 2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 2021 ജൂണില്‍ ജലാന്‍-കല്‍റോക്കിന്റെ കണ്‍സോര്‍ഷ്യമാണ് എയര്‍ലൈന്‍ ഏറ്റെടുത്തത്. റെയ്ഡിന് പുതിയ ഉടമകളുമായോ എയര്‍വേയ്സിന്റെ നിലവിലുള്ള പുനരുജ്ജീവന പ്രക്രിയയുമായോ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.