Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ഹനുമാൻ പരാമർശം; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഹിന്ദു ദൈവമായ ഹനുമാന്റെ പേര് ഉപയോഗിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കർണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകി. മതത്തിന്റെ പേരിൽ വോട്ട് തേടുന്നത് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ നിരവധി തവണ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

ഹനുമാനെ ബജ്‌റംഗ്ദളുമായി താരതമ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായി ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ബിജെപി ഈ വാഗ്ദാനത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസിന്റെ വാഗ്ദാനത്തിന്റെ അർഥം ഹനുമാനെ പൂട്ടാൻ പാർട്ടി ആഗ്രഹിക്കുന്നു എന്നാണ് മോദി റാലികളിൽ പറഞ്ഞത്.

ദയവായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്തൂ, നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോൾ ജയ് ബജ്റംഗ് ബലി എന്ന് വിളിക്കാൻ മറക്കരുത് എന്നും മോദി പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കോൺഗ്രസ് വക്താക്കൾ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.