കോവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചു; ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചു. മിക്കയിടങ്ങളിലും കോവിഡ് ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നീക്കം. ഇനി മുതല്‍ കോവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥക്ക് കാരണമായ ഒന്നല്ലെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. അതേസമയം അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രോഗബാധയെ ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
6.9 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കുകയും സമൂഹങ്ങളെ നശിപ്പിക്കുകയും ചെയ്ത പകർച്ചവ്യാധിയുടെ അവസാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം.
2020 ജനുവരി 30-ന്, ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റി യോഗമാണ് കോവിഡിനെതിരെ ഏറ്റവും വലിയ ജാഗ്രത പ്രഖ്യാപിച്ചത്. ആരോഗ്യ ഭീഷണിയിൽ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും വാക്സിനുകളിലും ചികിത്സകളിലും സഹകരണം വർദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കി. ഇപ്പോൾ അടിയന്തരാവസ്ഥ നീക്കുന്നത് ഈ മേഖലകളിൽ ലോകം കൈവരിച്ച പുരോഗതിയുടെ അടയാളമാണ്. കോവിഡ് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് ഇനിയൊരു അടിയന്ത സാഹചര്യമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
"1221 days ago, WHO learned of a cluster of cases of pneumonia of unknown cause in Wuhan, China.
On the 30th January 2020, on the advice of an Emergency Committee convened under the International Health Regulations, I declared a public health emergency of international concern…
— World Health Organization (WHO) (@WHO) May 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.