‘കേരള സ്‌റ്റോറി’ക്ക് സ്‌റ്റേ ഇല്ല: ഹരജിക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കേരള സ്റ്റോറി സിനിമാ പ്രദര്‍ശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേളാ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം തളളി. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറില്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയതാണെന്നും ഇപ്പോഴാണ് ആരോപണമുണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
വിവാദ പരാര്‍മശമുളള ടീസര്‍ പിന്‍വലിക്കുന്നതായി നിര്‍മാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തില്‍ പ്രദര്‍ശനവിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് ചരിത്ര സിനിമയല്ല. സാങ്കല്‍പികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിനെതിരെയല്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഹൈക്കോടതി പരിശോധിക്കുന്നുണ്ട്.
ജസ്റ്റിസ് എന്‍. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുസ്‌ലിം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട്, തൃശൂര്‍ സ്വദേശികളായ അഡ്വ. വി.ആര്‍. അനൂപ്, തമന്ന സുല്‍ത്താന, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണ് കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.