ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ അടക്കം ആറുപേരെ വെടിവെച്ചു കൊന്നു; ദൃശ്യങ്ങൾ പുറത്ത്

മധ്യപ്രദേശിലെ മൊറേനയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ ആറ് പേര്‍ വെടിയേറ്റ് മരിച്ചു. മൊറേനയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ലെപ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭൂമി തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധീര്‍ സിംഗ് തോമറിന്റെയും ഗജേന്ദ്ര സിംഗ് തോമറിന്റെയും കുടുംബങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. 2013-ല്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ധീര്‍ സിംഗ് തോമറിന്റെ കുടുംബത്തിലെ രണ്ട് പേര്‍ അന്ന് കൊല്ലപ്പെടുകയും തുടര്‍ന്ന് ഗജേന്ദ്ര സിംഗ് തോമറിന്റെ കുടുംബം ഗ്രാമം വിട്ട് പോകുകയും ചെയ്തു.
പിന്നീട് കോടതിക്ക് പുറത്ത് ഇരുകുടുംബങ്ങളും തമ്മില്‍ സമാധാനത്തിലേര്‍പ്പെട്ടു. എന്നാല്‍ ധീര്‍ സിംഗ് തോമറിന്റെ കുടുംബം മുന്‍കൂട്ടി ആലോചിച്ചാണ് ഇന്ന് ആക്രമണം നടത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട ആറ് പേരില്‍ ഗജേന്ദ്ര സിംഗ് തോമറും രണ്ട് മക്കളും ഉള്‍പ്പെടുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇരുകൂട്ടരും തമ്മിലുളള മുൻവൈരാഗ്യമാണെന്ന് പോലീസ് പറഞ്ഞു.
VIDEO | Clash and firing between two groups over an old land dispute in Lepa village of Morena district in Madhya Pradesh. pic.twitter.com/5CW4aUHgnS
— Press Trust of India (@PTI_News) May 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
