പാകിസ്താനിലെ സ്‌കൂളില്‍ വെടിവെപ്പ്; ഏഴ് അധ്യാപകര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 7 അധ്യാപകര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ അപ്പര്‍ കുറമിലെ സ്‌കൂളിലാണ് സംഭവം. തോക്കുമായെത്തിയ അജ്ഞാതര്‍ താരി മംഗള്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ സ്റ്റാഫ് റൂമിലിരുന്ന അധ്യാപകര്‍ക്കെതിരെ വെടിവെക്കുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് പറഞ്ഞു. പരീക്ഷ ഡ്യൂട്ടിക്കായുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അധ്യാപകര്‍. പ്രദേശത്തെ ആശുപത്രികളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിച്ചിരിക്കുകയാണ്.
Pakistan | At least seven teachers were killed in Khyber Pakhtunkhwa's Upper Kurram Tehsil. Local police said unidentified gunmen shot the teachers in the staffroom of Government High School Tari Mangal. In another incident in Parachinar, a teacher was killed whilst in a moving…
— ANI (@ANI) May 4, 2023
അപ്പര്‍ കുറമിലെ പാരാചിനാറിലുണ്ടായ മറ്റൊരു സംഭവത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടു. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹവും അതേ സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തെ തുടര്‍ന്ന് പരീക്ഷകള്‍ നിര്‍ത്തിവെച്ചു. സ്‌കൂളുകളില്‍ വെടിവെപ്പ് പാകിസ്താനില്‍ വിരളമായാണ് നടന്നിട്ടുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.