Follow the News Bengaluru channel on WhatsApp

സൂപ്പര്‍ ബൈക്കില്‍ 300 കി.മീ വേഗതയ്‌ക്ക്‌ ശ്രമം: നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്‌ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം

പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ ബ്ലോഗറുമായ അഗസ്ത്യ ചൗഹാന്‍ (25) ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്‌ മരിച്ചു. സൂപ്പര്‍ ബൈക്ക് മുന്നൂറു കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ച്‌ കയറിയാണ് അപകടം. യൂട്യൂബില്‍ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള അഗസ്ത്യ ആഗ്രയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെടുന്നത്. യമുന എക്‌സ്പ്രസ് വേ 47 മൈല്‍ക്കല്ലിലാണ് സംഭവം.

യൂട്യൂബില്‍ പോസ്‌റ്റ് ചെയ്യുന്നതിനായി ആദ്യമായി തന്‍റെ ZX10R നിഞ്ച സൂപ്പര്‍ ബൈക്കില്‍ ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റൈഡ് നടത്തവേയാണ് അപകടമുണ്ടായത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ പിന്നിടാനാകുമെന്ന് സബ്‌സ്‌ക്രൈബേഴ്‌സിനോട് പറഞ്ഞാണ് അഗസ്‌ത്യ ചൗഹാന്‍ ബൈക്കുമായി യാത്ര ആരംഭിച്ചത്. യമുന എക്‌സ്‌പ്രസ് വേയിലെത്തിയതോടെ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച്‌ മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അഗസ്‌ത്യ ചൗഹാന്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് തകര്‍ന്നു. ഇതോടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അഗസ്‌ത്യ സംഭവ സ്ഥലത്ത് വച്ച്‌ മരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.