ഖാര്‍ഗെയേയും കുടുംബത്തെയും ഇല്ലാതാക്കാന്‍ നീക്കമെന്ന് കോണ്‍ഗ്രസ്; ശബ്ദസന്ദേശം പുറത്തുവിട്ടു

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയേയും കുടുംബത്തേയും ഇല്ലാതാക്കാൻ ബിജെപി നീക്കമെന്ന് ആരോപണവുമായി കോൺഗ്രസ്. ബെംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശവും കോൺഗ്രസ് പുറത്തുവിട്ടു.

ചിറ്റാപുരിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി മണികണ്ഠ റാത്തോഡിന്റെ ഭീഷണി സന്ദേശമാണ് ഇതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. കർണാടക തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുന്ന സമയത്താണ് ബിജെപി സ്ഥാനാർഥിയുടേതെന്ന് പറയപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവരുന്നത്. ഖാർഗയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് പറയുന്ന സന്ദേശത്തിൽ അസഭ്യ വാക്കുകളും ഉപയോഗിക്കുന്നുണ്ട്.

ബിജെപി നേതാക്കൾ മല്ലികാർജുൻ ഖാർഗെയേയും കുടുംബത്തേയും ഇല്ലാതെയാക്കാൻ ബിജെപി നേതാക്കൾ കച്ചകെട്ടിയതായും ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും കോൺഗ്രസ് വക്താക്കൾ പറഞ്ഞു. ചിറ്റാപുരിലെ ബിജെപി സ്ഥാനാർഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കും ഏറ്റവും അടുത്തയാളാണെന്ന് ഈ ശബ്ദ സന്ദേശത്തിൽ നിന്ന് വ്യക്തമാണ് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ആരോപിച്ചു.

ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ മത്സരിക്കുന്ന ചിറ്റാപുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് മണികണ്ഠൻ റാത്തോഡ്. ഇയാൾക്കെതിരേ മുപ്പതിലേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.