ബ്രിട്ടനില്‍ ചരിത്രമുഹൂര്‍ത്തം; ചാള്‍സ് രാജകുമാരന്റെ കിരീട ധാരണം പൂര്‍ത്തിയായി

ഗ്രേറ്റ് ബ്രിട്ടന്റെയും 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും രാജാവായി ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ്ജ് രാജകുമാരന്‍ ചുമതലയേറ്റു. കാന്റര്‍ബെറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയാണ് ചാള്‍സ് രാജാവിനെ കിരീടമണിയിച്ചത്. ചാള്‍സ് മൂന്നാമന്‍ എന്നാവും അറിയപ്പെടുക. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ ബ്രിട്ടീഷ് സമയം ഇന്നുച്ചയ്ക്ക് 12:03:27 ന് ആയിരുന്നു കിരീട ധാരണം. ചാള്‍സിനൊപ്പം കാമിലയും രാജ്ഞിയായി ചുമതലയേറ്റു. 1937 നു ശേഷം ആദ്യമായാണ് ഒരു രാഞ്ജി രാജാവിനൊപ്പം കിരീട ധരിക്കാനൊരുങ്ങുന്നത്.

രണ്ടു മണിക്കൂറിലധികം ചടങ്ങുകള്‍ നീണ്ടു. ചാള്‍സ് മൂന്നാമന്‍ രാജാവിന് 75 വയസുണ്ട്. മക്കള്‍ ഹാരി, വില്യം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി രാഷ്‌ട്രത്തലവന്മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, തെരഞ്ഞെടുക്കപ്പെട്ട പൗര പ്രുഖര്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട വിവിധ തുറകളിലുള്ളവര്‍ എന്നിവരടക്കം 2,800 അതിഥികളാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 74കാരനായ ചാള്‍സ്. 250 ദശലക്ഷം പൗണ്ട് ചെലവില്‍ ന‌ടത്തിയ കിരീട ധാരണത്തിനെതിരേ പ്രാദേശികതലത്തില്‍ വലിയ പ്രതിഷേത്തിനു നടുവിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യയില്‍ നിന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍ എന്നിവരായിരുന്നു ഔദ്യോഗിക അതിഥികള്‍. പ്രശസ്ത ബോളിവുഡ് ആക്റ്റര്‍ സോനം കപൂര്‍, ഷഫ് സൗരഭ് ഫട്കെ, ജയ് പടേല്‍ തുടങ്ങിയവരും പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.