‘ബ്ലഡി.. അയാൾക്ക് എനിക്കൊരു യാത്രയയപ്പ് നൽകണം’; കോഹ്ലി – ഗംഭീർ തർക്കത്തിന്റെ കാരണം പുറത്ത്

വിരാട് കോഹ്ലി – ഗൗതം ഗംഭീർ തർക്കത്തിന്റെ യഥാർത്ഥ കാരണം പുറത്ത്. മെയ് 1നു നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിലാണ് ഇരുവരും തമ്മിലുള്ള തർക്കം ഉടലെടുത്തത്. സംഭവത്തിൽ ഇരുവർക്കും മാച്ച് ഫീയുടെ നൂറു ശതമാനവും പിഴ ചുമത്തിയിരുന്നു. വാക്കുതർക്കത്തിന്റെ വിവിധ വിഡിയോകൾ പുറത്തുവന്നെങ്കിലും യഥാർഥത്തിൽ സംഭവിച്ചത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.
ഒരുഘട്ടം വരെ കാഴ്ചക്കാരനായിരുന്ന ഗംഭീർ, പെട്ടെന്ന് ഇടപെട്ടത് എന്തിനാണെന്ന കാര്യം പലരെയും കുഴക്കിയിരുന്നു. എന്നാൽ കോഹ്ലി ഉപയോഗിച്ച വാക്കുകളാണ് ഗംഭീറിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുണ്ടായ സംസാരത്തിന്റെ ഏകദേശ പൂർണരൂപം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മാസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലുണ്ടായ പോർവിളിയുടെ ബാക്കിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ലക്നൗ സ്റ്റേഡിയത്തിൽ നടന്നത്. ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ലക്നൗ ജയിച്ചത്. അതിനു ശേഷം ലക്നൗ താരം ആവേശ് ഖാൻ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിക്കുകയും ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോഹ്ലിയെ ചൊടിപ്പിച്ചിരുന്നു.
ഇതിനു മറുപടിയെന്നോണം മേയ് 1നു നടന്ന മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോഹ്ലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോഹ്ലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോഹ്ലിയും തമ്മിൽ കയർത്തു. പിന്നീട് കൈൽ മെയേഴ്സും കോഹ്ലിയും സംസാരിക്കുമ്പോൾ ഗംഭീറെത്തി മെയേഴ്സിനെ കൂട്ടിക്കൊണ്ടു പോയി. ഇരുവരും രണ്ടു ദിശകളിലേക്ക് നീങ്ങുന്നതിനിടെ ഗംഭീർ പ്രകോപിതനായി തിരിച്ചുവരുകയായിരുന്നു.
‘‘ബ്ലഡി എഫ്***. അയാൾക്ക് എനിക്കൊരു യാത്രയയപ്പ് നൽകണം’’ എന്ന് കോഹ്ലി പറഞ്ഞതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇത് ആദ്യമായിട്ടല്ല ഗംഭീറും കോഹ്ലിയും ഐപിഎലിൽ നേർക്കുനേർ വരുന്നത്. 2013ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അന്ന് കോഹ്ലി ഔട്ട് ആയതിനു പിന്നാലെ ഗംഭീർ നടത്തിയ ആഘോഷ പ്രകടനം കോഹ്ലിയെ ചൊടിപ്പിക്കുകയും ഇരുവരും നേർക്കുനേർ വരുകയും ചെയ്തിരുന്നു. കൊൽക്കത്ത താരം രജത് ഭാട്യ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.
Kohli's exact words that infuriated Gambhir, sparked ugly fight
(via @HTSportsNews) #ViratKohli #GautamGambhir #IPL2023 https://t.co/67VFgi08Vd
— Hindustan Times (@htTweets) May 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.