കര്‍ണാടകയില്‍ പ്രചാരണം കൊഴുക്കുന്നു; 26 കി.മീ റോഡ് ഷോയുമായി മോദി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. ബെംഗളുരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനില്‍ നിന്ന് തുടങ്ങുന്ന റോഡ് ഷോ മല്ലേശ്വരം ക്ഷേത്രത്തില്‍ സമാപിക്കും. 28 പ്രധാന കേന്ദ്രങ്ങളിലൂടെയാണ് റോഡ് ഷോ കടന്ന് പോകുന്നത്. സോമേശ്വര സഭാ ഭവന്‍ പരിസരത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
Watching modiji in namma uru #Bengaluru #jpnagar has brought me immense pleasure and it was joyful with all our people's. #ModiHawa #ModiWinningKarnataka #ModiMagic #ModiInBengaluru #ModiJi pic.twitter.com/V5oexUmxIa
— Veronica D'suoza 🇮🇳 (@VeronicaD_souza) May 6, 2023
പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. രാജ്ഭവനില്‍ തങ്ങുന്ന മോദി ഞായറാഴ്ച്ച 26 കിലോമീറ്റര്‍ ആണ് ബെംഗളൂരുവില്‍ റോഡ് ഷോ നടത്തുക. ബജ്റംഗദള്‍ നിരോധിക്കും എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനമാണ് ബിജെപി പുതിയ ആയുധമാക്കിയിരിക്കുന്നത്. പ്രചാരണ വേദികളില്‍ ബജ്രംഗ്ദളിന് ജയ് വിളിച്ച് പ്രസംഗം തുടങ്ങുന്ന പ്രധാനമന്ത്രി ബജ്റംഗ് ദള്‍ നിരോധനത്തിലൂടെ ഹനുമാന്‍ വിശ്വാസം അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ ഹനുമാന്റെ നാമം പോലും ഉച്ചരിക്കാന്‍ അനുവദിക്കില്ല എന്നും പറഞ്ഞു.
രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്തിയത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും. അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് കര്‍ണാടകത്തിലെ വിവിധ ജില്ലകളില്‍ പ്രചാരണത്തിനെത്തും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.