ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്‌ണന്

തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ് സി രാധാകൃഷ്‌ണന്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ്മ, റോസ് മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.. ഈ മാസം 27 ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരങ്ങള്‍ കൈമാറും. തുടർന്ന് ഒഎൻവി ഗാനസന്ധ്യയും അരങ്ങേറും.
നിസർഗസുന്ദരവും സുതാര്യവിശുദ്ധവുമായ കഥാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ രംഗത്ത് മൗലികവും താരതമ്യമില്ലാത്ത സവിശേഷമായ സംഭാവനകളുമാണ് സി രാധാകൃഷ്‌ണൻ നൽകിയിട്ടുള്ളതെന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു.
ഒഎൻവി യുവസാഹിത്യ പുരസ്‌കാരത്തിന് കവയിത്രിമാരായ നീതു സി സുബ്രഹ്‌മണ്യൻ, രാഖി ആർ ആചാരി എന്നിവരെ തെരഞ്ഞെടുത്തു. കവി പ്രഭാവർമ്മ അധ്യക്ഷനും നോവലിസ്‌റ്റ് മഹാദേവൻതമ്പി, കവിയും പ്രഭാഷകയുമായ ഉദയകല എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. ശിൽപം, പ്രശസ്‌തിപത്രം എന്നിവയ്‌ക്ക് പുറമെ അവാർഡ് തുകയായ 50000 രൂപ ഇരുവർക്കും തുല്യമായി വിഭജിച്ച് നൽകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.