നിയമസഭ തിരഞ്ഞെടുപ്പ്; പ്രചാരണ ചൂടിൽ രാഷ്ട്രീയ പാർട്ടികൾ

ബെംഗളൂരു: കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വൻ പോരാട്ടത്തിന് തയ്യാറെടുത്ത് രാഷ്ട്രീയ പാർട്ടികൾ. പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്രമന്ത്രിമാർ അടക്കമുള്ള നേതാക്കൾ ആണ് പ്രചാരണത്തിനായി കന്നഡ മണ്ണിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ നിര ബിജെപിക്കായി പ്രചാരണരംഗത്തുണ്ട്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവര്‍ കോണ്‍ഗ്രസിനായി ഇന്നും പ്രചാരണം രംഗത്തുണ്ട്.

ബെംഗളൂരു നഗരത്തിൽ നരേന്ദ്രമോദിയുടെ 36 കിലോമീറ്റർ മെഗാ റോഡ് ഷോ ബിജെപിയുടെ തിരഞ്ഞെടുപ്പിലുള്ള ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഭരണവിരുദ്ധവികാരം ശക്തമായിരിക്കേ, മോദിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവസാനലാപ്പിലും ശ്രമിക്കുന്നത്. ബെംഗളൂരു നഗരത്തിലെ 17 പ്രധാന മണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ ഇന്ന് ആരംഭിച്ചത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്.

കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് നരേന്ദ്രമോദി കർണാടകത്തിലെത്തിയത്. നാളെയും ബെംഗളുരുവില്‍ പ്രധാനമന്ത്രിക്ക് റോഡ്ഷോയുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവര്‍ ഇന്ന് കർണാടകയിലെ വിവിധ ജില്ലകളിൽ പ്രചാരണത്തിനെത്തി. രാവിലെയും ഉച്ചയ്ക്കുമായി ബെളഗാവിയിൽ രണ്ട് പ്രചാരണപരിപാടികളിലാണ് ഇന്ന് രാഹുൽ ഗാന്ധി പങ്കെടുത്തത്. സീറ്റ് കിട്ടാതെ ബിജെപി വിട്ട ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കൾ കോൺഗ്രസിന്റെ ജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. അതേസമയം ജെഡിഎസ്, ആം ആദ്മി പാർട്ടി പോലുള്ള മറ്റു പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.