അയൽവാസിയുടെ നായയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

വീട്ടില്‍ കയറി അയൽവാസിയുടെ വളര്‍ത്തുനായയെ വെട്ടിക്കൊന്നു. തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. കുട്ടികളുടെ പിറകെ നായ ഓടിയെന്നാരോപിച്ച് വയലത്തൂര്‍ സ്വദേശി അമരീഷിന്റെ വളര്‍ത്തുനായയെ ആണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ പ്രതിയും അയല്‍വാസിയുമായ ശ്രീഹരി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി ആറ് മണിയോടെയാണ് സംഭവമുണ്ടായത്. അമരീഷിന്റെ വീട്ടില്‍ വളര്‍ത്തുന്ന പോമറേനിയന്‍ നായ ബെല്‍റ്റ് അഴിഞ്ഞ് ശ്രീഹരിയുടെ വീട്ടിലേക്ക് ഓടിയെന്നാണ് ആരോപണം. അയല്‍വീട്ടില്‍ കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ അമരീഷിന്റെ ഭാര്യ സോന നായയെ എടുത്ത് വീട്ടില്‍കൊണ്ടുവന്നു.
ഇതിന് പിന്നാലെയാണ് ശ്രീഹരി വാളുമായി വീട്ടിലേക്ക് എത്തിയത്. കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും തലയിലും വെട്ടി. ഇത് കണ്ട സോന ബോധരഹിതയായി വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.