Follow the News Bengaluru channel on WhatsApp

റോഡ്ഷോയ്ക്കിടെ ഹനുമാൻ പ്രതിമയെ തൊഴുത് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറൽ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബെംഗളൂരുവിൽ ഇന്ന് നടന്ന റോഡ് ഷോയ്‌ക്കിടെ പകർത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വൈറൽ. റോഡ് ഷോയ്‌ക്കിടയിൽ കണ്ട ഹനുമാന്റെ പ്രതിമയ്‌ക്ക് മുന്നിൽ നരേന്ദ്രമോദി കൈകൂപ്പി തൊഴുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. കർണാടകയിൽ ബജ്‌റംഗ്ദൾ വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള ചിത്രം വൈറലായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് അടുത്തിടെ പുറത്തിറക്കിയ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. ഇതിന് പിന്നാലെയാണ് ബജ്‌റംഗ്ബലിയെ വണങ്ങുന്ന അദ്ദേഹത്തിന്റെ ചിത്രം വൈറലായിരിക്കുന്നത്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വൻ പ്രചരണമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കർണാടകയിൽ നടത്തുന്നത്. ഇന്ന് ബെംഗളുരുവിൽ 26 കിലോമീറ്റർ ദൂരമാണ് അദ്ദേഹം റോഡ് ഷോ നടത്തിയത്. നാളെയും ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ റോഡ്ഷോ നടക്കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.