എ ഐ കാമറയില്‍ 100 കോടിയുടെ അഴിമതി; വിഡി സതീശന്‍

കൊച്ചി: എ.ഐ. കാമറ പദ്ധതിയില്‍ 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വര്‍ക്കിന് 57 കോടിക്കാണ് ട്രോയിസ് പ്രൊപ്പോസല്‍ വെച്ചത്. ഒടുവില്‍ 151 കോടിയുടെ കരാറില്‍ എത്തി. അത്തരത്തില്‍ 100 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിന് എ.ഐ കാമറ ഇടപാടിലുളള ബന്ധത്തിന് തെളിവു ഹാജാരാക്കാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു. കണ്‍സോര്‍ഷ്യം യോഗത്തില്‍ പ്രകാശ് ബാബു പങ്കെടുത്തിന്‍റെ തെളിവ് അന്വേഷണം നടത്തിയാല്‍ ഹാജരാക്കാം. പണം നഷ്ടപ്പെട്ട കമ്പനികള്‍ പ്രകാശ് ബാബുവിനോട് പണം തിരിച്ചുചോദിച്ചോയെന്ന് വ്യവസായമന്ത്രി വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആരോപണം പ്രസാദിയോ കമ്പനി ഉടമ നിഷേധിച്ചിട്ടില്ല. പണം നഷ്Sപ്പെട്ട കമ്പനികൾ പ്രകാശ് ബാബുവിനെ സമീപിച്ചോ എന്നും വ്യക്തമാക്കണം. എല്ലാം കൈകാര്യം ചെയ്യുന്നത് പ്രസാദിയോയാണെന്നും അദ്ദേഹം ആരോപിച്ചു. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നതെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി വൻ കൊള്ളയാണ് നടന്നത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും കൃത്യമായ തെളിവുകൾ വച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.