കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകൾക്ക് ഡ്രൈവർമാരാകാം; അപേക്ഷ ക്ഷണിച്ചു

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്കും ഡ്രൈവര്‍മാരാകാൻ അവസരം. ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. 400ഓളം ഒഴിവുകളുണ്ടെന്നാണ് ഏകദേശ കണക്ക്. രാവിലെ അഞ്ചുമണിക്കും രാത്രി പത്ത് മണിക്കും ഇടയിലായിരിക്കും ജോലിസമയം.
www.kcmd.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേന്ദ്ര അവസാന തീയതി മേയ് 7ന് 5 മണി വരെയാണ്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധികജോലിക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇന്‍സെന്റീവ്/ അലവന്‍സുകള്‍/ ബത്ത എന്നിവയും ലഭിക്കും. പത്താംക്ലാസ് ജയം/ തത്തുല്യം എന്നിവയാണ് അടിസ്ഥാന യോഗ്യത. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം. എച്ച്പിവി ലൈസന്‍സുള്ളവര്‍ക്ക് 35 വയസ്, എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് 30 വയസ് എന്നിവയാണ് പ്രായപരിധി. ഹെവി വാഹന ലൈസന്‍സിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ വയസ് ഇളവിന് പരിഗണിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. കൂടാതെ രണ്ടുവര്‍ഷത്തേക്ക് 30000 രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടികള്‍ ചെയ്യാത്തവരെ ജോലിയില്‍നിന്ന് പിരിച്ചുവിടും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക – www.keralartc.com, www.kcmd.in.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.