Follow the News Bengaluru channel on WhatsApp

ആദ്യം അഖില്‍ സ്വന്തം കഴുത്തില്‍ ഷാള്‍ ചുറ്റി പ്രണയരംഗം അഭിനയിച്ചു, സ്നേഹഭാവത്തില്‍ ആതിരയുടെ കഴുത്തില്‍ ഷാള്‍ ശക്തമായി വരിഞ്ഞു മുറുക്കി; കഴുത്തില്‍ അമര്‍ത്തി ചവിട്ടി മരണം ഉറപ്പാക്കി; ആതിരയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി

ആതിയരയെ സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി. കൊലയ്ക്ക് ശേഷം പ്രതി പോലീസിന് മുന്നില്‍ പതറാതെ പിടിച്ചു നിന്നു. എന്നാല്‍ പോലീസിന്റെ അതിവിദഗ്ദ്ധമായ ചോദ്യം ചെയ്യലില്‍ കേസിലെ പ്രതിയായ അഖിലിന് പിടിച്ചു നില്‍ക്കുവാന്‍ സാധിച്ചില്ല. തെളിവുകള്‍ ഒന്നും ബാക്കിവെയ്ക്കാതെ പ്രതി കൊലചെയ്തുവെങ്കുലും പോലീസ് അതി വിദഗ്ദ്ധമായി തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 29-ന് അതിരപ്പള്ളിയിലേക്ക് പോകാന്‍ വല്ലം കവലയില്‍ കാത്തുനിന്ന ആരിയ്‌ക്കൊപ്പം അഖില്‍ അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി. താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെയുണ്ടെന്ന് ജീവനക്കാരെ വിശ്വസിപ്പിക്കുന്നതിനായി ആതിരയെ കാറില്‍ തന്നെ ഇരുത്തി സൂപ്പര്‍മാര്‍ക്കെറ്റിലെത്തി. തുടര്‍ന്ന് ഇരുവരും കാറില്‍ അതിരപ്പള്ളിയ്‌ക്ക് പോയി. ഉച്ചയോടെ കൊല നടത്തിയെന്ന് അഖില്‍ പറഞ്ഞു.

ആദ്യം സ്വന്തം കഴുത്തില്‍ ഷാള്‍ ചുറ്റി പ്രണയരംഗം അഭിനയിച്ചു. തുടര്‍ന്ന് സ്‌നേഹഭാവത്തില്‍ ഷാള്‍ ആതിരയുടെ കഴുത്തില്‍ ചുറ്റി പെട്ടെന്ന് തന്നെ ശക്തമായി വരിഞ്ഞുമുറുക്കുകയായിരുന്നു. കഴുത്തില്‍ അമര്‍ത്തി ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം പാറയിടുക്കില്‍ ഒളിപ്പിച്ചു. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പുഴയില്‍ ഒഴുക്കി കളഞ്ഞു. പിന്നീട് മൂന്ന് മണിയോടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ റീല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആതിരയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാലയും അഖില്‍ കൊലപാതകത്തിന് പിന്നാലെ കൈക്കലാക്കി. ഇത് അങ്കമാലിയില്‍ പണയപ്പെടുത്തി. ആതിരയോട് ഫോണ്‍ എടുക്കണ്ടെന്ന് പറഞ്ഞതും സ്വന്തം ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തതും കരുതിക്കൂട്ടിയാണ്. അതിരപ്പള്ളിയ്‌ക്ക് പോകാന്‍ വാടകയ്‌ക്കെടുത്ത കാറിന്റെ ഉടമയില്‍ നിന്നാണ് കാറെടുത്തത് അഖിലാണെന്ന് വ്യക്തമായത്. ഇതിന് തെളിവായ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇരുവരും ഫോണില്‍ നടത്തിയ ചാറ്റും കണ്ടെത്തി. അടുപ്പം വ്യക്തമാക്കുന്നവയാണ് അവ.

ചോദ്യം ചെയ്യാനായി പോലീസ് ആദ്യം വിളിച്ചപ്പോള്‍ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് അഖില്‍ പെരുമാറിയത്. ആതിര ഫേസ്ബുക്ക് ഫ്രണ്ട് മാത്രമാണെന്നാണ് ഇയാള്‍ പറഞ്ഞത്. രണ്ടാമത് വിളിപ്പിച്ച്‌ പോലീസ് കാര്‍ യാത്രയുടെ വിവരങ്ങള്‍ തേടി. ബന്ധുവീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ടുപോയതാണെന്നും ചൊക്ലി എന്ന സ്ഥലത്ത് ഇറക്കി വിട്ടുവെന്നുമാണ് അപ്പോള്‍ അഖില്‍ നല്‍കിയ മറുപടി.

മൂന്നാമത്തെ തവണ പോലീസ് കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെയാണ് അഖില്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം അര്‍ദ്ധരാത്രിയില്‍ തന്നെ വനത്തില്‍ തിരച്ചില്‍ നടത്തി. ഇതിന് പിന്നാലെയാണ് ആതിരയുടെ മൃതദേഹം ലഭിച്ചത്. മുന്‍ പരിചയമില്ലാതെയാണ് ഉള്‍വനത്തിലെത്തിയതെന്നാണ് അഖില്‍ പറയുന്നത്. എന്നാല്‍ പരിചയമില്ലാത്തവര്‍ക്ക് എത്തിപ്പെടാനാകാത്ത സ്ഥലമാണ് ഇതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.